|    Feb 26 Sun, 2017 11:37 am
FLASH NEWS

ജില്ലാ കലക്ടര്‍ അമിത് മീണ ചുമതലയേറ്റു

Published : 1st December 2016 | Posted By: SMR

മലപ്പുറം: ജില്ലാ കലക്ടറായി 2011 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അമിത് മീണ ചുമതലയേറ്റു. രാജസ്ഥാനിലെ ആല്‍വാ ര്‍ സ്വദേശിയാണ്. 2013 സെപ്തംബര്‍ മുതല്‍ 2015 ഡിസംബര്‍ വരെ പെരിന്തല്‍മണ്ണ സബ് കലക്ടറായിരുന്നു. തുടര്‍ന്ന് കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറിയായി. ഈ പദവിയില്‍ നിന്നാണ് ജില്ലാ കലക്ടറായി നിയമനം ലഭിച്ചത്. ഭോപാല്‍ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എ ന്‍ജിനീയറിങ് ബിരുദധാരിയാണ്. കേരള കേഡറില്‍ ഐഎഎസ് ലഭിച്ച ശേഷം കണ്ണൂരില്‍ അസിസ്റ്റന്റ് കലക്ടറായാണ് സര്‍വീസ് തുടക്കം. ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളില്‍ പരിശീലനത്തിനു പോയി. റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനായ അച്ഛന്‍ കെ എല്‍ മീണ മധ്യപ്രദേശില്‍ സ്‌പെഷല്‍ ഡിജിപി ആയിരുന്നു. വിവാഹം ഉറപ്പിച്ചിട്ടുണ്ട്. രാജസ്ഥാന്‍ സ്വദേശിനിയായ എഞ്ചിനീയറിങ് ബിരുദധാരിണിയാണ് വധു. രാവിലെ 10 ന് കലക്ടറേറ്റിലെത്തിയ അമിത് മീണയെ എഡിഎം പി സെയ്യിദ് അലി ബൊക്കെ നല്‍കി സ്വീകരിച്ചു. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ജാഫര്‍ മാലിക്, ഡെപ്യൂട്ടി കലക്ടര്‍മാരായ വി രാമചന്ദ്രന്‍, എ നിര്‍മലകുമാരി, കെ സി മോഹനന്‍, സി അബ്ദുറഷീദ്, ഡോ. ജെ ഒ അരുണ്‍, പി എന്‍ പുരുഷോത്തമന്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, കലക്ടറേറ്റ് ജീവനക്കാര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day