|    Jul 23 Sun, 2017 4:33 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജില്ലാ കമ്മിറ്റികള്‍ പുനസ്സംഘടിപ്പിക്കും: യുഡിഎഫ് കണ്‍വീനര്‍

Published : 20th August 2016 | Posted By: SMR

തിരുവനന്തപുരം: മിക്ക യുഡിഎഫ് ജില്ലാ കമ്മിറ്റികളും പ്രവര്‍ത്തനരഹിതമാണെന്നും കേരളാ കോണ്‍ഗ്രസ്(എം) വിട്ടുപോയ സാഹചര്യത്തില്‍ ജില്ലാ കമ്മിറ്റികള്‍ വൈകാതെ പുനസ്സംഘടിപ്പിക്കുമെന്നും യുഡിഎഫ് ക ണ്‍വീനര്‍ പി പി തങ്കച്ചന്‍. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍മാരും കണ്‍വീനര്‍മാരും ഉള്‍പ്പെടെയുള്ളവരുടെ സംയുക്ത യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരവധി ഒഴിവുകളാണുള്ളത്. അത് നികത്തേണ്ടതുണ്ട്. നിലവില്‍ നിര്‍ജീവമായ കമ്മിറ്റികള്‍ പിരിച്ചുവിട്ട് പുതിയ സംവിധാനം ആലോചനയിലുണ്ട്. ഇതുസംബന്ധിച്ച് സപ്തംബര്‍ ഒന്നിന് നടക്കുന്ന യുഡിഎഫ് യോഗത്തിനു മുമ്പ് റിപോര്‍ട്ട് നല്‍കാന്‍ ജില്ലാ ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മദ്യനയത്തിന്റെ കാര്യത്തില്‍ ഇടതുസര്‍ക്കാരിന്റെ നിലപാടുകളില്‍ വ്യക്തതയില്ലെന്നും നയമെന്തെന്ന് വ്യക്തമായശേഷം അതേക്കുറിച്ച് അഭിപ്രായം പറയുമെന്നും തങ്കച്ചന്‍ പറഞ്ഞു. ഓണ്‍ലൈന്‍ വഴി മദ്യം നല്‍കുമെന്നാണ് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ പറയുന്നത്. അങ്ങനെ തീരുമാനമില്ലെന്ന് മന്ത്രിയും പറയുന്നു. സത്യത്തില്‍ മദ്യനയം എന്തായിരിക്കണമെന്നതു സംബന്ധിച്ച് സര്‍ക്കാരിന് ഇനിയും വ്യക്തത കൈവന്നിട്ടില്ല. അധികാരത്തിലേറി കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ ഇത്രയധികം ജനദ്രോഹ നടപടികള്‍ സ്വീകരിച്ചൊരു സര്‍ക്കാര്‍ കേരളചരിത്രത്തിലാദ്യമാണെന്നും തങ്കച്ചന്‍ കൂട്ടിച്ചേര്‍ത്തു. ചവറയില്‍ എസ്എഫ്‌ഐക്കാരുടെ അക്രമത്തിന് ഇരയായ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കേെസടുക്കാനുള്ള നീക്കം അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
കലക്ടറേറ്റ് ധര്‍ണ 30ന്
തിരുവനന്തപുരം: ഇടതുസര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരേ ഈ മാസം 30ന് തിരുവനന്തപുരമൊഴികെ എല്ലാ കലക്ടറേറ്റുകള്‍ക്കു മുന്നിലും ധര്‍ണ നടത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ അറിയിച്ചു. രാവിലെ 10 മുതല്‍ ഉച്ചവരെയാണു ധര്‍ണ. എല്ലാ ജില്ലകളിലും പ്രമുഖ നേതാക്കള്‍ ധര്‍ണ ഉദ്ഘാടനം ചെയ്യും.
സപ്തംബര്‍ ഒന്നിനു രാവിലെ യുഡിഎഫ് യോഗം ചേരും. ഈ മാസം 26ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നാദാപുരം സന്ദര്‍ശിക്കുമെന്നും പി പി തങ്കച്ചന്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക