|    Jan 19 Thu, 2017 8:27 pm
FLASH NEWS

ജില്ലാ ആസൂത്രണ കമ്മിറ്റി; വി ആര്‍ സിനി രാജിവച്ച ഒഴിവിലേക്ക് ഒരു മാസത്തിനകം വീണ്ടും തിരഞ്ഞെടുപ്പ്

Published : 17th October 2016 | Posted By: Abbasali tf

തിരുവനന്തപുരം: കോര്‍പറേഷനിലെ ജില്ലാ ആസുത്രണ കമ്മിറ്റി (ഡിപിസി) അംഗത്വം യുഡിഎഫ് അംഗം വിആര്‍ സിനി രാജിവച്ച ഒഴിവിലേക്ക് ഒരു മാസത്തിനകം വീണ്ടും തിരഞ്ഞെടുപ്പ് നടക്കും. ആസൂത്രണ കമ്മിറ്റി അധ്യക്ഷന്‍ കൂടിയായ ജില്ലാ കലക്ടറായിരിക്കും ഇക്കാര്യത്തില്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുക. ഭരണമുന്നണിയിലെ മുഖ്യകക്ഷിയായ സിപിഎമ്മില്‍ നിന്ന് ആര്‍ പി ശിവജി ആയിരിക്കും ആസൂത്രണ കമ്മിറ്റിലേക്ക് മല്‍സരിക്കുക. ആദ്യതിരഞ്ഞെടുപ്പിലേതുപോലെ മറ്റ് അട്ടിമറികള്‍ ഒന്നും ഉണ്ടായില്ലെങ്കില്‍ കോര്‍പറേഷനിലെ ഭരണകക്ഷിയില്‍ നിന്ന് ഇക്കുറിയും ഡിപിസി പ്രതിനിധി ഉണ്ടാവും. ബിജെപി സഹായത്തോടെ വോട്ടെടുപ്പില്‍ മല്‍സരിച്ച് ജയിച്ച യുഡിഎഫിലെ സിഎംപി പ്രതിനിധി വി ആര്‍ സിനി രാജി വച്ചതോടെയാണ് വീണ്ടും തിരഞ്ഞെടുപ്പിന് വഴിതുറന്നത്. ഡിപിസി തിരഞ്ഞെടുപ്പിലെ ബിജെപിയുമായുള്ള അവിഹിത കൂട്ടുകെട്ട് ഒട്ടേറെ ആക്ഷേപങ്ങള്‍ക്ക് വഴിവച്ചതോടെയാണ് അംഗത്വം രാജിവയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നത്. കെപിസിസിയും ഡിസിസിയും സിനിയോട് ഈ ആവശ്യം ഉന്നയിച്ചു. വെള്ളിയാഴ്ച ചേര്‍ന്ന സിഎംപി ജില്ലാ നേതൃത്വം ഈ ആവശ്യം മുന്നോട്ടുവച്ചു. അതിന്റെ അടിസ്ഥാനത്തില്‍ രാജിക്കത്ത് സിഎംപി ജില്ലാ നേതൃത്വം മുഖേനെ ഡിപിസി അധ്യക്ഷന് സിനി കൈമാറി. സിപിഐ പ്രതിനിധി ജയലക്ഷ്മി, ബിജെപി പ്രതിനിധി ഷീജ എന്നിവരാണ് നിലവില്‍ ജില്ലാ ആസൂത്രണ കമ്മിറ്റി അംഗങ്ങള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക