ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് കെട്ടിടനിര്‍മാണം അവസാനഘട്ടത്തില്‍
Published : 13th March 2018 | Posted By: kasim kzm
മലപ്പുറം: ജില്ലയുടെ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് കെട്ടിടത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തില്‍. സിവില്‍ സ്റ്റേഷനില്‍ നിര്‍മാണം ആരംഭിച്ച കെട്ടിടത്തിന്റെ സിവില്‍ വര്‍ക്കുകള്‍ ഇതിനകം പൂര്‍ത്തിയായി. ഇനി ഇലക്ട്രിക്കല്‍, ഫയര്‍ ആന്റ് സേഫ്റ്റി, ലിഫ്റ്റ് തുടങ്ങിയ സംവിധാനങ്ങള്‍ പൂര്‍ത്തിയാവാനുണ്ട്. ശേഷം നെറ്റ് വര്‍ക്കിങ്, കേബിള്‍ വര്‍ക്ക്, സിസി ടിവി തുടങ്ങിയവയ്ക്കുള്ള ടെണ്ടര്‍ ഈ മാസം 22ന് തുറക്കുന്നതോടെ ഉദ്ഘാടനം ഉടനുണ്ടാവും.
ഗ്രൗണ്ട് ഫ്ളോര്‍ അടക്കം അഞ്ച് നിലകളോടു കൂടിയ കെട്ടിട സമുച്ചയം 2016 ജനുവരി എട്ടിനാണ് നിര്‍മാണം ആരംഭിച്ചത്. 5,582,8517 രൂപയുടെ പദ്ധതിയാണിത്. ഗ്രൗണ്ട് ഫ്ളോറില്‍ ഡിപിസി ചെയര്മാന്(ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്) സെക്രട്ടറി(കലക്ടര്‍) കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ക്കുള്ള മുറികളാണ്. ഒന്നാം നിലയില്‍ ഡിപിസി ഓഫിസും രണ്ടാം നിലയില്‍ ടൗണ്‍ പ്ലാനിങ് ഓഫിസും മൂന്നാം നിലയില്‍ ഡെപ്യുട്ടി ഡയറക്ടര്‍ ഓഫ് എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് ഓഫിസുള്‍പ്പെടുന്ന ജില്ലാ ഓഫിസും നാലാം നിലയില്‍ കോണ്‍ഫറന്‍സ് ഹാളും പ്രവര്‍ത്തിക്കും. പാര്‍ക്കിങ് ഏരിയയും യാര്‍ഡും ഉള്‍പ്പെടെ 38,640 സ്ക്വയര്‍ഫീറ്റാണ് കെട്ടിടത്തിന്റെ വിസ്തീര്‍ണം.
48 സെന്റാണ് അനുവദിച്ചിട്ടുള്ളത്. പിഡബ്ല്യുഡി പ്രത്യേക കെട്ടിട വിഭാഗത്തിനാണ് നിര്‍മാണ ചുമതല. ചെങ്കല്ലില്‍ സിമന്റ് തേക്കാതെയുണ്ടാക്കുന്ന ചുമര് ആരേയും ആകര്‍ഷിപ്പിക്കും വിധമാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഈ മാസം 30നകം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും പൂര്‍ണമാവണമെങ്കില്‍ രണ്ട് മാസമെങ്കിലും പിടിക്കും. ചുറ്റുമതിലിനും ഗെയ്റ്റിനും ടെണ്ടര്‍ ക്ഷണിക്കലാണ് അവസാനഘട്ടത്തില്‍ നടക്കാനുള്ളത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.