|    Jul 21 Sat, 2018 8:34 pm
FLASH NEWS

ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് ; 2014ല്‍ റദ്ദായ ലൈസന്‍സ് പുതുക്കാതെ അധികൃതര്‍

Published : 27th September 2017 | Posted By: fsq

 

കൊല്ലം: ദിവസവും ആയിരക്കണക്കിന് ആളുകള്‍ ചികില്‍സക്കെത്തുന്ന ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് പ്രവര്‍ത്തിക്കുന്നത് അനുമതിയില്ലാതെ. ബ്ലഡ് ബാങ്ക് പ്രവത്തിക്കണമെങ്കില്‍ ഡ്രക്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ അനുമതി പത്രം ആവശ്യമാണ്. ഇത് ഓരോ വര്‍ഷവും പുതുക്കേണ്ടതുണ്ട്. എന്നാല്‍ 2014ന് ശേഷം ജില്ല ആശുപത്രി അധികൃതര്‍ ലൈസന്‍സ് പുതുക്കിയിട്ടില്ല. ഇതു സംബന്ധിച്ച് ബ്ലഡ് ബാങ്കിന്റെ ചാര്‍ജുള്ള മെഡിക്കല്‍ ഓഫിസര്‍ നിരവധി തവണ രേഖാമൂലം ആവശ്യപെട്ടിട്ടും വേണ്ടപെട്ടവര്‍ നടപടിയെടുത്തിരുന്നില്ല.  നാലുവര്‍ഷമായി നടപടികള്‍ പുരോഗമിക്കുന്നതല്ലാതെ കാര്യമ മാത്രം നടക്കുന്നില്ല. ഇത്രയും കാലം സുരക്ഷയുടെ ആദ്യപടിയായ ലൈസന്‍സ് പുതുക്കുന്നതടക്കം ഒരുവിധ മുന്‍കരുതലുകളും സ്വീകരിക്കാതെയാണ് ബ്ലഡ് ബാങ്ക് പ്രവര്‍ത്തിച്ചിരുന്നത്. തിരുവനന്തപുരം ആര്‍സിസിയില്‍ നിന്ന് രക്തം സ്വികരിച്ച കുട്ടിക്ക് എയ്ഡ്‌സ് പിടിപെട്ട വാര്‍ത്ത പുറത്തായതോടെ ഇത്രയും കാലം ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച നടപടി വിവാദമാകുമെന്ന് ഭയന്ന് ചില നീക്കു പോക്കുകള്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ട്. എന്നാല്‍ ലൈസന്‍സ് എളുപ്പത്തില്‍ നേടിയെടുക്കാനാവില്ലെന്നാണ് ഉദ്യോഗസ്ഥരില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. ബ്ലഡ് ബാങ്ക് പ്രവര്‍ത്തിക്കാനാവശ്യമായ അനുമതി പത്രം കിട്ടണമെങ്കില്‍ ഡ്രക്‌സ് കണ്‍ട്രോള്‍ വകുപ്പ് നിയമപ്രകാരം പറഞ്ഞിട്ടുള്ള  വ്യവസ്ഥകള്‍ പാലിക്കണം. ഇങ്ങനെയുള്ള വ്യവസ്ഥകളില്‍ ഭുരിഭാഗവും പാലിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ തന്നെ സമ്മതിക്കുന്നുണ്ട്. ദിവസേന നിരവധി പേര്‍ രക്തം കൊടുക്കുകയും സ്വീകരിക്കുയും ചെയ്യുന്നതാണ് ജില്ല ആശുപത്രിയിലെ ബ്ലഡ് ബാങ്ക്. അതേസമയം ബ്ലഡ് ബാങ്ക് ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന കാര്യം ആശുപത്രി അധികൃതരോട് ചോദിക്കുമ്പോള്‍ ഇവര്‍ പരസ്?പരം പഴിചാരുകയാണ്. 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന ബ്ലഡ്? ബാങ്കിലെ കൗണ്‍സിലിങ്? സംവിധാനം ഉച്ചവരെ മാത്രമേ ?പ്രവര്‍ത്തിക്കുന്നുള്ളൂവെന്നും ആരോപണമുണ്. കൗണ്‍സിലിങ് സംവിധാനം 24 മണിക്കൂറും പ്രവര്‍ത്തിക്കമെന്നാണ് ചട്ടം. ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്ന ജില്ല പഞ്ചായത്ത് അധികൃതര്‍ക്കും ഇതു സംബന്ധിച്ച് കൃത്യമായ അറിവകളില്ല. 2014ല്‍ റദ്ദായ ബ്ലഡ് ബാങ്കിന്റെ ലൈസന്‍സ് നാളിതുവരെയും പുതുക്കാത്തതെന്തെന്നുള്ള ചോദ്യത്തിന് നടപടി പുരോഗമിക്കുയാണെന്നായിരുന്നു സുപ്രണ്ടിന്റെ മറുപടി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss