|    May 25 Fri, 2018 10:27 am
FLASH NEWS

ജില്ലാ ആശുപത്രി ഫാര്‍മസിയില്‍ 24 മണിക്കൂര്‍ സേവനം

Published : 13th June 2017 | Posted By: fsq

 

കണ്ണൂര്‍: ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടിയെത്തുന്നവര്‍ക്ക് ഇനി 24 മണിക്കൂറും മരുന്ന് ലഭ്യമാക്കാന്‍ സംവിധാനം. ആഴ്ചയില്‍ മുഴുവന്‍ ദിവസവും 24 മണിക്കൂര്‍ സേവനവുമായി ആശുപത്രിയില്‍ ഫാര്‍മസി പ്രവര്‍ത്തനം തുടങ്ങി. മുഴുവന്‍ സമയവും ഫാര്‍മസി സേവനം ലഭ്യമാക്കുന്നതിലൂടെ ആശുപത്രിയുടെ വികസനത്തിനു തന്നെ കാര്യമായ മാറ്റമുണ്ടാവുമെന്നും കൂടുതല്‍ പേര്‍ ചികില്‍സയ്ക്കായി ജില്ലാ ആശുപത്രിയെ സമീപിക്കുമെന്നും ഫാര്‍മസി പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു. നിലവില്‍ രാത്രിയില്‍ ഫാര്‍മസിയില്‍ മരുന്ന് ലഭിക്കാറില്ലെന്നും അവശ്യമരുന്നുകള്‍ ദൂരെ പോയി വാങ്ങേണ്ടി വരുന്ന അവസ്ഥയാണെന്നും പരാതി ഉണ്ടായിരുന്നു. പനി ഉള്‍പ്പെടെ വ്യാപകമാവുന്ന മഴക്കാലത്ത് പുതിയ സേവനം ലഭ്യമാവുന്നതിലൂടെ സാധാരണക്കാരായ രോഗികള്‍ക്ക് ഏറെ ആശ്വാസമാവും.  അവശ്യമരുന്നുകള്‍ ഉള്‍പ്പെടെ ഫാര്‍മസിയില്‍ ലഭ്യമാക്കേണ്ട 590 ഇനം മരുന്നുകളുടെയും ലഭ്യത ഉറപ്പുവരുത്താന്‍ പ്രസിഡന്റ് നിര്‍ദേശം നല്‍കി. മുഴുവന്‍ സമയ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 3 ഫാര്‍മസിസ്റ്റുമാരെയും അധികമായി ചുമതലപ്പെടുത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ കെ പി ജയബാലന്‍, വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍  വി കെ സുരേഷ് ബാബു, ജില്ലാ പഞ്ചായത്തംഗം അജിത് മാട്ടൂല്‍, ആസൂത്രണ സമിതിയംഗം കെ വി ഗോവിന്ദന്‍, ആശുപത്രി സൂപ്രണ്ട് വി വി പ്രീത, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രാജേഷ്, സ്റ്റോര്‍ സൂപ്രണ്ട് പി ജി ലാലി, ഫാര്‍മസി ഹെഡ് കല്യാണി, ഫാര്‍മസിസ്റ്റ് രാജീവന്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss