|    May 28 Sun, 2017 2:53 am
FLASH NEWS

ജില്ലാ ആശുപത്രി ഒപി ക്രമീകരണം: പ്രശ്‌നം പരിഹരിക്കുമെന്ന് ജില്ലാ പഞ്ചായത്ത്

Published : 8th October 2016 | Posted By: Abbasali tf

കണ്ണൂര്‍: ജില്ലാ ആശുപത്രിയില്‍ കംപ്യൂട്ടര്‍വല്‍ക്കരണം നടത്തി പ്രവര്‍ത്തനങ്ങള്‍ വേഗത കൂട്ടാന്‍ ഒപി വിഭാഗത്തില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണവുമായി പൊതുജനങ്ങള്‍ പൂര്‍ണമനസ്സോടെ സഹകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അഭ്യര്‍ഥിച്ചു. ആശുപത്രികളില്‍ രോഗികള്‍ക്ക് മെച്ചപ്പെട്ട സേവനം വേഗത്തില്‍ നല്‍കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ തലത്തില്‍ തുടക്കം കുറിച്ച് കഴിഞ്ഞു. ജില്ലാ ആശുപത്രിയില്‍ തുടക്കത്തില്‍ ചില പ്രയാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് പരിഹരിച്ച് വരികയാണ്. എന്നാല്‍ മെച്ചപ്പെട്ട രീതിയില്‍ സേവനം തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഒപിയില്‍ രോഗികള്‍ക്ക് ലഭിച്ചുവരുന്നുണ്ട്. കൈകാര്യം ചെയ്യുന്നതിലുള്ള പരിചയക്കുറവും പുതിയ സംവിധാനത്തോടുള്ള സമീപനവുമാണ് തുടക്കത്തില്‍ ചെറിയ തോതിലുള്ള പ്രയാസങ്ങള്‍ക്ക് ഇടക്കിയത്. ആശുപത്രി ഒപി സന്ദര്‍ശിച്ച് കാര്യങ്ങള്‍ മനസ്സിലാക്കിയിരുന്നു. രോഗികള്‍ക്ക് ഏറ്റവും വേഗത്തില്‍ സേവനം ലഭ്യമാക്കാനുള്ള നിര്‍ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day