ജില്ലാ ആശുപത്രിയില്‍ ലാബ് ജീവനക്കാര്‍ കുറവ്; രോഗികള്‍ ദുരിതത്തില്‍
Published : 22nd November 2015 | Posted By: SMR
കോട്ടയം: ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള നിരവധി രോഗികള്‍ ചികില്‍സക്ക് എത്തുന്ന ജില്ലാ ആശുപത്രിയിലെ ലാബില്‍ ജീവനക്കാരുടെ കുറവ് രോഗികള്‍ ദുരിതത്തിലാക്കുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലാബില്‍ എട്ട് ലാബ് ടെക്നിഷ്യന്മാരാണ് പ്രവര്‍ത്തിക്കുന്നത്. രാത്രിയില്‍ ഒരു ടെക്നീഷ്യന് മാത്രമാണ് ഉണ്ടാവുക. ദിവസേന നൂറുകണക്കിന് പേര് ചികില്‍സക്ക് എത്തുന്ന ഇവിടെ ലാബ് ടെക്നിഷ്യന്മാരുടെ അഭാവം മൂലം പരിശോധന ഫലം യഥാസമയം നല്കാന് സാധിക്കാറില്ലത്തത് രോഗിയുടെ ചികില്‍സയെ ബാധിക്കുന്നു.
ആശുപത്രിയില്‍ ചികില്‍സ തേടുന്ന രോഗി ഒപി ടിക്കറ്റെടുത്ത ശേഷം ആദ്യം ഡോക്ടറെ കണ്ട് രോഗവിവരം പറയുന്നതിന് ദീര്‍ഘനേരം ഒപിയിലെ ക്യൂവില്‍ നില്‍ക്കണം.
പിന്നീട് ഡോക്ടറെ കണ്ടതിനുശേഷം രോഗനിര്‍ണയനത്തിന് ലാബ് പരിശോധനയ്ക്ക് എഴുതിനല്കിയാല് ഈ ചീട്ടുമായി ലാബിന് മുന്‍വശത്തെ ക്യൂവില്‍ ഏറെ നേരം കാത്തുനില്ക്കണം. ഇതിനുശേഷം ലാബിലെ കൗണ്ടറിലുള്ളവര്‍ ചീട്ടുപരിശോധിക്കുകയും ഫീസടയ്ക്കുന്നതിന് നിര്‍ദേശിക്കുകയും ചെയ്യും. ഈ ചീട്ടുമായി ഫീസടയ്ക്കാന്‍ ക്യൂവില്‍ നിന്ന് ഫിസടച്ച് തിരികെ ലാബിലെത്തുമ്പോള്‍ വീണ്ടും ക്യൂനിന്നുവേണം സാംപിള്‍ നല്കി ടോക്കണ്‍ നമ്പര്‍ വാങ്ങാന്‍. ഇങ്ങനെ സാംപിളുകള്‍ പരിശോധനയ്ക്ക് നല്കാന് തന്നെ മണിക്കൂറുകള്‍ വേണ്ടിവരുന്നു.
എന്നാല്‍ ലാബ് ടെക്നീഷ്യന്മാരുടെ അഭാവം നേരിടുന്നതിനാല്‍ പരിശോധനഫലം വൈകുകയും ചെയ്യും.
ഇക്കാരണത്താല്‍ ഒരുമണിവരെ മാത്രം പ്രവര്‍ത്തിക്കുന്ന ഒപിയില്‍ വീണ്ടുമെത്തി പരിശോധന ഫലം ഡോക്ടറെ കാണിച്ച് മതിയായ ചികില്‍സ ലഭ്യമാക്കുന്നതിന് സാധിക്കാതെ പോവുകയാണ്.
കൂടുതല്‍ രോഗികള്‍ക്കും പിറ്റേ ദിവസമാണ് പരിശോധനഫലം നല്‍കുന്നത്. ലാബ് ടെക്നീഷ്യന്മാരുടെ അഭാവത്താല്‍ രോഗികള്‍ വലിയ ദുരിതമാണ് അനുഭവപ്പെടുന്നത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.