|    May 24 Wed, 2017 7:19 pm
FLASH NEWS

ജില്ലാ ആശുപത്രിയില്‍ പിഞ്ച് കുഞ്ഞിന് ചികില്‍സ നിഷേധിച്ചെന്ന്

Published : 29th August 2016 | Posted By: SMR

തിരൂര്‍: അബോധാവസ്ഥയിലായ രണ്ടു വയസ്സുകാരനെ പരിശോധിക്കാന്‍ പോലും തയ്യാറാവാതെ ജില്ലാ ആശുപത്രിയില്‍ ചികില്‍സ നിഷേധിച്ചതായി പരാതി. തിരൂര്‍ ജില്ലാ ആശുപത്രിയിലെ കുട്ടികളുടെ ഡോക്ടര്‍ക്കെതിരെയാണ് ആക്ഷേപം.
തിരൂര്‍ ചെമ്പ്രയിലെ അമ്മേങ്ങര ഉഷക്കാണ് ജില്ലാ ആശുപത്രിയില്‍ നിന്നു മോശം അനുഭവമുണ്ടായത്. അബോധാവസ്ഥയിലായ മകന്‍ ദേവപൂജയുമായി ഇന്നലെ രാവിലെ 7.30 ഓടെയാണ് ഇവര്‍ ജില്ലാ ആശുപത്രിയിലെത്തിയത്. ഒപിയില്‍ കാണിച്ചപ്പോള്‍  കുട്ടികളുടെ ഡോക്ടര്‍ വന്നിട്ടു കാണിക്കാന്‍ ഡ്യൂട്ടി ഡോക്ടര്‍ പറഞ്ഞു.
കുട്ടികളുടെ ഡോക്ടര്‍ എത്തിയ ഉടനെ കുട്ടിയെ എടുത്തു ചെന്നപ്പോള്‍ അനുവാദമില്ലാതെ അകത്തുകയറിയെന്നാരോപിച്ച് ഡോക്ടര്‍ ഇറക്കിവിടുകയായിരുന്നുവെന്ന് ഉഷ പറഞ്ഞു. കുട്ടി അബോധാവസ്ഥയിലാണെന്നു പറഞ്ഞിട്ടും ഡോക്ടറുടെ മനസ്സലിഞ്ഞില്ല. ക്യൂവില്‍ നിന്ന് ക്രമപ്രകാരം വന്നില്ലെങ്കില്‍ കുട്ടിയെ പരിശോധിക്കില്ലെന്നും ഡോക്ടര്‍ പറഞ്ഞു. ക്യൂവില്‍ നിന്നിരുന്നവരുടെ അഭ്യര്‍ഥനയും ഡോക്ടര്‍ കേട്ടില്ല. തുടര്‍ന്ന് കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചാണ് അടിയന്തര വൈദ്യസഹായം നല്‍കിയത്.
ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസിനോടാണ് താല്‍പര്യമെന്നും രോഗികള്‍ ആശുപത്രിയില്‍ വരുന്നത് ഇഷ്ടപെടാതെ രോഗികളെയും ബന്ധുക്കളേയും ശകാരിക്കാറുണ്ടെന്നുമുള്ള പരാതി നിലനില്‍ക്കെയാണ് രണ്ടര വയസ്സുകാരന് ചികില്‍സ നിഷേധിച്ച സംഭവമുണ്ടായത്. സംഭവത്തി ല്‍ ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കുമെന്ന് ഉഷ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day