|    Feb 22 Thu, 2018 8:21 pm
FLASH NEWS

ജില്ലാ ആശുപത്രിയില്‍ ദന്തഡോക്ടറില്ല; രോഗികള്‍ ദുരിതത്തില്‍

Published : 19th January 2017 | Posted By: fsq

 

പാലക്കാട്:ജില്ലാ ആശുപത്രിയിലെ കുട്ടികളുടെ വിഭാഗത്തില്‍ ദന്ത ഡോക്ടറില്ലാതെ ഒരു മാസം പിന്നിട്ടിട്ടും നടപടിയായില്ല. ദന്ത ഡോക്ടര്‍ പ്രസവാവധിയില്‍ പോയതാണ് രോഗികളെ ദുരിതത്തിലാക്കുന്നത്. ഡോക്ടറില്ലെന്ന് പരാതി പറയാനെത്തുന്നവരെ അവഹേളിക്കുന്നതായും ആക്ഷേപമുണ്ട്. കുട്ടികളുടെ ആശുപത്രിയില്‍ ദന്ത ചികില്‍സയില്ല, മറ്റെവിടെയെങ്കിലും പോകണമെന്നാണ് ജില്ലാ ആശുപത്രി അധികൃതര്‍ പറയുന്നത്. ജില്ലാ ആശുപത്രിയിലെ പ്രധാന കെട്ടിടത്തില്‍ ദന്തവിഭാഗമുണ്ട്. എന്നാല്‍ ഇവിടെ 13 വയസിന് താഴെയുള്ളവര്‍ക്ക് ചികില്‍സയില്ല. കുട്ടികളുടെ വിഭാഗത്തിലെ ഡോക്ടര്‍ അവധിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് പകരം ഡോക്ടറെ നിയമിച്ചിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. എന്‍ആര്‍എച്ച്എം വഴി നിയമിതനായ പകരക്കാരന്‍ ആഴ്ചയില്‍ മൂന്നുദിവസം മാത്രമാണ് പരിശോധന നടത്തുന്നത്. ബാക്കി ദിവസങ്ങളില്‍ അദ്ദേഹം മുതിര്‍ന്നവരുടെ ദന്ത വിഭാഗത്തിലാണ് സേവനമനുഷ്ഠിക്കുന്നത്. ജില്ലാ ആശുപത്രിയില്‍ അഞ്ച് ദന്തഡോക്ടര്‍മാരുണ്ട്. പാലക്കാട് മെഡിക്കല്‍ കോളജില്‍ നിന്നുള്ള മൂന്നുപേരും ആരോഗ്യവകുപ്പില്‍ നിന്നുള്ള രണ്ടുപേരുമാണ് ഇവിടെ രോഗികളെ പരിശോധിക്കുന്നത്. അഞ്ചുദന്ത ഡോക്ടര്‍മാര്‍ തന്നെ അധികമാകുന്ന സാഹചര്യത്തിലാണ് എന്‍ആര്‍എച്ച്എം വഴി മറ്റൊരു ഡോക്ടറെ കൂടി നിയമിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ സേവനം കുട്ടികളുടെ ആശുപത്രിയില്‍ മുഴുവന്‍ ദിവസവും ആക്കി മാറ്റണമെന്നാണ് രോഗികളുടെ ആവശ്യം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss