|    Nov 19 Sun, 2017 4:40 am
FLASH NEWS

ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് യൂനിറ്റ് പ്രവര്‍ത്തനം തുടങ്ങി

Published : 11th August 2017 | Posted By: fsq

 

കാഞ്ഞങ്ങാട്: മാസങ്ങള്‍ക്ക് മുമ്പ് ജില്ലാ ആശുപത്രിയില്‍ സ്ഥാപിച്ച ഡയാലിസിസി യൂനിറ്റ് കഴിഞ്ഞ ദിവസം മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. കാസര്‍കോട് പാക്കേജിന്റെ ഭാഗമായി വാങ്ങിയ അഞ്ച് യൂനിറ്റും സന്നദ്ധ സംഘടനകള്‍ നല്‍കിയ നാല് യൂനിറ്റുമാണ് ഇവിടെയുള്ളത്. ഇതില്‍ ആറെണ്ണം ഉപയോഗിക്കാനും ഒരെണ്ണം  അത്യാവശ്യഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. ആഴ്ചയില്‍ 12 പേര്‍ക്ക് ഡയാലിസിസ് ചെയ്യാന്‍ സൗകര്യമുണ്ട്.  ഇപ്പോള്‍ തന്നെ ഒമ്പത് രോഗികള്‍ ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  ഒരു രോഗിക്ക് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണയാണ് ഡയാലിസിസ് ചെയ്യുക. ഇപ്പോള്‍ ഇവിടെ രജിസ്റ്റര്‍ ചെയ്ത രോഗികള്‍ക്കെല്ലാം രണ്ടു തവണയാണ് ഡയാലിസിസ് ചെയ്യുന്നത്. ഡയാലിസിസിനായി ഒരു ടെക്‌നീഷ്യനെ നേരത്തെ തന്നെ നിയമിച്ചിട്ടുണ്ട്. നാലു നഴ്‌സുമാര്‍ക്ക് ഇതിനായി പരിശീലനം നല്‍കിയിട്ടുണ്ട്. എന്‍ആര്‍എച്ച്എമ്മില്‍ നിന്നും ഒരു നഴ്‌സിനെ അനുവദിച്ചിട്ടുണ്ട്. ഒരു നഴ്‌സിനെ കൂടി അനുവദിക്കാമെന്ന് അധികൃതര്‍ സമ്മതിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് തുടങ്ങുന്നതോടെ കാഞ്ഞങ്ങാടും പരിസര പ്രദേശങ്ങളിലും മലയോര പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യും. നേരത്തെ ഈ പ്രദേശത്തെ രോഗികള്‍ ഡയാലിസിസിന് പരിയാരം മെഡിക്കല്‍ കോളജിനെയും കര്‍ണാടകയിലെ മെഡിക്കല്‍ കോളജിനെയുമാണ് ആശ്രയിച്ചിരുന്നത്. ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് 100 രൂപയും എപിഎല്‍ കാര്‍ഡ് ഉടകള്‍ക്ക് 600 രൂപയുമാണ് ഈടാക്കുന്നത്. വേനല്‍കാലത്ത് ശുദ്ധ ജലക്ഷാമം അനുഭവിക്കുന്ന ആശുപത്രിയില്‍ പുതിയ പദ്ധതി യാഥാര്‍ത്ഥ്യമായില്ലെങ്കില്‍ ഏപ്രില്‍-മെയ് മാസങ്ങളില്‍ ഡയാലിസിസ് മുടങ്ങുന്ന സ്ഥിതിയുണ്ടാകും. ഒരു തവണ ഡയാലിസിസ് ചെയ്യാന്‍ 500 ലിറ്റര്‍ വെള്ളം വേണം. ഇങ്ങനെ ആറു പേര്‍ക്ക് 3000 ലിറ്റര്‍ വെള്ളമാണ് വേണ്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക