|    May 29 Mon, 2017 3:23 pm
FLASH NEWS

ജില്ലാ ആശുപത്രിയില്‍ എച്ച്എല്‍എല്‍ ഫാര്‍മസി തുടങ്ങി

Published : 18th October 2016 | Posted By: Abbasali tf

കണ്ണൂര്‍: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍, കേരള സര്‍ക്കാര്‍ എന്നിവയുടെ സംയുക്ത സംരംഭമായ എച്ച്എല്‍എല്‍ ഫാര്‍മസി ആന്റ് സര്‍ജിക്കല്‍സ്, എച്ച്എല്‍എല്‍ ഒപ്റ്റിക്കല്‍സ് എന്നിവയുടെ കേരളത്തിലെ 11ാമത് കേന്ദ്രം ജില്ലാ ആശുപത്രിയില്‍ തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. സര്‍ജിക്കല്‍ ഇംപ്ലാന്റുകള്‍, മരുന്നുകള്‍, ശസ്ത്രക്രിയാ വസ്തുക്കള്‍, ഡിസ്‌പോസബിളുകള്‍, സ്‌റ്റെന്റുകള്‍, പേസ്‌മേക്കറുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള മറ്റു മെഡിക്കല്‍ ഉല്‍പന്നങ്ങളും ഇവിടെ 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കും. എച്ച്എല്‍എല്‍ ഒപ്റ്റിക്കല്‍സ് ലെന്‍സുകളും കണ്ണട ഫ്രെയിമുകളും വിപണി വിലയേക്കാള്‍ 10 മുതല്‍ 40 ശതമാനം വരെ താഴെയുള്ള നിരക്കില്‍ ലഭിക്കും. ആവശ്യക്കാര്‍ക്ക് സബ്‌സിഡി നിരക്കിലുള്ള സേവനങ്ങള്‍ കൂടാതെ രാഷ്ട്രീയ സ്വാസ്ഥ്യ ബീമ യോജന (ആര്‍എസ്ബിവൈ) കാര്‍ഡുള്ളവര്‍ക്ക് സൗജന്യസേവനവും നല്‍കുന്നുണ്ട്. ചെലവ് ചുരുങ്ങിയതും ഗുണമേന്‍മയുള്ളതുമായ ആരോഗ്യ പരിരക്ഷാ മാര്‍ഗങ്ങള്‍ പ്രദാനം ചെയ്യാനാണ് എച്ച്എല്‍എല്‍ ലക്ഷ്യമിടുന്നതെന്ന് എച്ച്എല്‍എല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ആര്‍ പി ഖണ്ഡേല്‍വാല്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ കെ പി ജയപാലന്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രീത പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day