|    Jul 23 Mon, 2018 11:16 am
FLASH NEWS

ജില്ലാ ആശുപത്രിയില്‍ ആദിവാസി യുവതി പീഡനത്തിനിരയായ സംഭവം: പ്രതി അറസ്റ്റില്‍

Published : 18th September 2017 | Posted By: fsq

 

മാനന്തവാടി: ജില്ല ആശുപത്രിയില്‍ ആദിവാസി യുവതി പീഡനത്തിനിരയായ സംഭവത്തില്‍ പ്രതി അറസ്റ്റിലായി. മാനന്തവാടി ആറാട്ടുത്തറ കൊടിലന്‍ നൗഫല്‍ എന്ന മിഷേല്‍ നൗഫല്‍ (24) ആണ് അറസ്റ്റിലായത്. എസ്എംഎസ് ഡിവൈഎസ്പി കുബേരന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  കഴിഞ്ഞ ബുധനാഴ്ച മുതല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന  മുത്തശ്ശിക്ക് കൂട്ടിരിപ്പിനെത്തിയതായിരുന്നു യുവതി. വെള്ളിയാഴ്ച രാത്രി യുവതിയെ കാണാതാവുകയായിരുന്നു.  കാണാതായ  വിവരം ബന്ധുക്കള്‍ ആശുപത്രി സെക്യൂരിറ്റിയെ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ രാത്രി പതിനൊന്നോടെ ആശുപത്രിക്ക്  സമീപത്തുവെച്ച് യുവതിയെ കണ്ടെത്തുകയായിരുന്നു. രാത്രിയില്‍ രണ്ട് പേര്‍ തന്നെ ബലമായി പിടിച്ചുകൊണ്ടുപോയി ആശുപത്രി പരിസരത്ത് വച്ച് ക്രുരമായി പീഡിപ്പിച്ചുവെന്ന് യുവതി പോലിസിന് മൊഴി നല്‍കി. ബലാല്‍സംഗത്തിനും അദിവാസികള്‍കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരവുമാണ് നൗഫലിനെതിരെ കേസെടുത്തിട്ടുള്ളത്. 2016 ല്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പോക്‌സോ കേസില്‍ പ്രതി കൂടിയാണ് നൗഫല്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss