|    Aug 15 Wed, 2018 10:05 pm
FLASH NEWS

ജില്ലാ ആശുപത്രിയില്‍ അത്യാധുനിക ലബോറട്ടറി ഉദ്ഘാടനം ചെയ്തു

Published : 11th March 2018 | Posted By: kasim kzm

മാനന്തവാടി: ജില്ലാ ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച ലബോറട്ടറിയുടെ ഉദ്ഘാടനം ഒ ആര്‍ കേളു എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എ ദേവകി, അംഗം എ എന്‍ പ്രഭാകരന്‍, സൂപ്രണ്ട് ഡോ. വി ജിതേഷ്, ആര്‍എംഒ ഡോ. ആതിഷ് കെ ബാലകൃഷ്ണന്‍, ഡോ. ബിനിജ മെറിന്‍ എന്നിവര്‍ സംസാരിച്ചു.
75 ലക്ഷം രൂപയിലേറെ വിലവരുന്ന അഞ്ച് ഉപകരണങ്ങളാണ് ലബോറട്ടറിയില്‍ സ്ഥാപിച്ചത്. ജില്ലാ ആശുപത്രി അധികൃതര്‍ മുന്‍കൈയെടുത്ത് സൗജന്യമായാണ് ഉപകരണങ്ങള്‍ ലഭ്യമാക്കിയത്.
ലാബില്‍ ടോക്കണ്‍ സംവിധാനവും രക്തം ശേഖരിക്കാന്‍ കൂടുതല്‍ കാര്യക്ഷമമായ വാക്യൂട്ടെയ്‌നര്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിമാസം രണ്ടു ലക്ഷത്തിലധികം രൂപയ്ക്ക് സ്വകാര്യ ലാബുകളില്‍ നടത്തിയിരുന്ന വിവിധ പരിശോധനകളില്‍ 95 ശതമാനവും ഇനി ജില്ലാ ആശുപത്രിയില്‍ തന്നെ ചെയ്യാം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss