|    Jan 17 Tue, 2017 8:20 am
FLASH NEWS

ജില്ലാ ആശുപത്രിക്ക് 38.25 കോടി നബാര്‍ഡ് വായ്പ

Published : 2nd February 2016 | Posted By: SMR

കല്‍പ്പറ്റ: മാനന്തവാടി ജില്ലാ ആശുപത്രിക്ക് വിവിധോദ്ദേശ്യ ആശുപത്രി സമുച്ചയം നിര്‍മിക്കുന്നതിന് 2015-16ലെ റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് ഫണ്ടില്‍ (ആര്‍ഐഡിഎഫ്) ഉള്‍പ്പെടുത്തി നബാര്‍ഡ് 38.25 കോടി രൂപ വായ്പ അനുവദിച്ചു.
45 കോടിയാണ് പദ്ധതിയുടെ മൊത്തം ചെലവ്. ശേഷിച്ചതു സര്‍ക്കാര്‍ വഹിക്കും. കല്‍പ്പറ്റയില്‍ സ്ഥാപിക്കുന്ന ഗവ. മെഡിക്കല്‍ കോളജ് കെട്ടിടത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിനായി 34.85 കോടി രൂപയും അനുവദിച്ചു. 41 കോടി രൂപയാണ് ഇതിന്റെ പദ്ധതി ചെലവ്. ബാക്കി തുക സര്‍ക്കാര്‍ വഹിക്കും. ഇതു കൂടാതെ പേരിയയില്‍ ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിസ്റ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജി സെന്ററിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് പദ്ധതി ചെലവായ 25 കോടിയില്‍ 21.25 കോടി രൂപ നബാര്‍ഡ് നല്‍കും.
ആരോഗ്യമേഖലയില്‍ ജില്ലയില്‍ തന്നെ ശ്രദ്ധേയമായ ഈ മൂന്നു പദ്ധതികളെ കൂടാതെ ബാണാസുരസാഗര്‍ അണക്കെട്ടില്‍ ജലത്തില്‍ പൊങ്ങിനില്‍ക്കുന്ന 500 കിലോ വാട്ട് സൗരോര്‍ജ നിലയം സ്ഥാപിക്കുന്നതിനായി 22.5 കോടി രൂപ നല്‍കുന്നതാണ് മറ്റൊരു സുപ്രധാന പദ്ധതിയെന്നു നബാര്‍ഡ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (ഡിഡിഎം) എന്‍ എസ് സജികുമാര്‍ അറിയിച്ചു. കെഎസ്ഇബി സ്ഥാപിക്കുന്ന ഈ സൗരോര്‍ജ നിലയത്തിന്റെ ആകെ പദ്ധതി ചെലവ് 92.457 കോടിയാണ്. നബാര്‍ഡ് വായ്പ കഴിച്ച് ബാക്കി കെഎസ്ഇബിയാണ് വഹിക്കുക.
കൂടാതെ മാനന്തവാടി ബ്ലോക്കിലെ ഒപ്പനച്ചോലയില്‍ ചെക്ഡാം നിര്‍മിക്കുന്നതിന് 28.5 ലക്ഷം രൂപ (പദ്ധതി ചെലവ് 30 ലക്ഷം), കല്‍പ്പറ്റ ബ്ലോക്കിലെ പൊഴുതന ഗ്രാമപ്പഞ്ചായത്തിലെ പെരിങ്ങോടപ്പുഴ ചെക്ഡാം നിര്‍മിക്കുന്നതിന് 28.5 ലക്ഷം രൂപ (പദ്ധതി ചെലവ് 30 ലക്ഷം), മുട്ടില്‍ ഗ്രാമപ്പഞ്ചായത്തിലെ അടുവാടി വയലില്‍ തോടിന് ചെക്ഡാം നിര്‍മിക്കുന്നതിന് 19 ലക്ഷം രൂപ (പദ്ധതി ചെലവ് 20 ലക്ഷം), മാനന്തവാടി ബ്ലോക്കിലെ എടമുണ്ട പുതുശ്ശേരി പാടശേഖരത്തില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് 80.75 ലക്ഷം രൂപ (പദ്ധതി ചെലവ് 85 ലക്ഷം), മൊട്ടങ്കര വാട്ടര്‍ഷെഡിന് 19.76 കോടി രൂപ (പദ്ധതി ചെലവ് 20.8 കോടി), സുല്‍ത്താന്‍ ബത്തേരി ബ്ലോക്കിലെ പാതിരിപ്പാലം വാട്ടര്‍ഷെഡിന് 28.785 കോടി രൂപ (പദ്ധതി ചെലവ് 30.3 കോടി), മാനന്തവാടി ബ്ലോക്കിലെ തച്ചാര്‍കൊല്ലി വാട്ടര്‍ഷെഡിന് 12.825 കോടി രൂപ (പദ്ധതി ചെലവ് 13.5 കോടി), പനമരം പുഴയ്ക്കു കുറുകെ തളിപ്പാറക്കടവ് പാലം നിര്‍മിക്കാന്‍ 14.04 കോടി (പദ്ധതി ചെലവ് 17.55 കോടി) എന്നിങ്ങനെയാണ് 2015-16ലെ റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് ഫണ്ടില്‍ ഉള്‍പ്പെടുത്തി നബാര്‍ഡ് അനുവദിച്ച മറ്റ് വായ്പകള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 82 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക