|    Oct 20 Sat, 2018 2:23 am
FLASH NEWS

ജില്ലാ ആശുപത്രിക്ക് പുതുജീവനേകി വിദ്യാര്‍ഥികള്‍

Published : 11th September 2017 | Posted By: fsq

 

ആലുവ: ജില്ലാ ആശുപത്രിയെ അധികൃതര്‍ മറന്നപ്പോള്‍, ആശുപത്രിക്ക് പുതുജീവന്‍ നല്‍കി മാത്രകയാകുകയാണ്  എന്‍ എസ് എസ് വോളണ്ടീയര്‍മാരായ വിദ്യാര്‍ത്ഥികള്‍. സുസ്ഥിര വികസനം മുന്‍നിര്‍ത്തി കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന നവകേരള പദ്ധതിയുടെ ഭാഗമായിട്ടാണ് ആലുവ ജില്ലാ ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍ജ്ജനി പദ്ധതിയിലൂടെ  പുനരുജ്ജീവിപ്പിച്ചു കൊണ്ട്  പെരുമ്പാവൂര്‍ ഗവണ്‍മെന്റ് പോളി ടെക്‌നിക് കോളജിലെ എന്‍എസ്എസ് ടെക്‌നിക്കല്‍ സെ ല്‍ വോളന്റീയേഴ്‌സ് സമൂഹത്തിന് തന്നെ മാതൃകയാകുന്നത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള  നാഷണല്‍ സര്‍വ്വീസ് സ്‌കീം ടെക്‌നിക്കല്‍ സെല്‍ നടപ്പാക്കുന്ന പുനര്‍ജ്ജനി പദ്ധതിയുടെ ഭാഗമായ  ഓണം അവധിക്കാലത്തെ സപ്തദിന ക്യാമ്പിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്.  പ്രോഗ്രാം ഓഫിസര്‍ രണദേവ് വോളണ്ടിയര്‍ സെക്രട്ടറി ജെറിന്‍, ഫീല്‍ഡ് ഓഫിസര്‍ ബ്ലെസ്സന്‍ പോള്‍ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ കയ്യും മെയ്യും മറന്ന് പണിയെടുത്തത്. യഥാസമയം അറ്റകുറ്റ പണികള്‍ നടക്കാതെ വരുന്നതുകൊണ്ടു സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പ്രത്യേകിച്ച് സര്‍ക്കാര്‍ ആതുരാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതപ്പെടുത്തുന്ന അവസ്ഥ വോളന്റിയര്‍മാരുടെ സന്നദ്ധ സേവനത്തിലൂടെ ഇല്ലാതാക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന നൂതന പദ്ധതിയാണ് പുനര്‍ജ്ജനി. ആശുപത്രികളില്‍ ഉപയോഗ ശൂന്യമായി കിടക്കുന്ന വിലപിടിപ്പുള്ള ഉപകരണങ്ങള്‍, ഓപ്പറേഷന്‍ ടേബിളുകള്‍, നെബുലൈസറുകള്‍, ബി പി അപ്പാരറ്റസ്, കട്ടിലുകള്‍, മേശകള്‍, ഡ്രിപ്പ് സ്റ്റാന്റുകള്‍, ട്രോളികള്‍, വീല്‍ ചെയറുകള്‍ വൈദ്യുത ജലവിതരണ സംവിധാനങ്ങള്‍ തുടങ്ങിയുള്ള വര്‍ക്കുകളാണ്  ഈ പദ്ധതിയിലൂടെ  ചെയ്യുന്നതെന്ന് പുനര്‍ജ്ജനി ഫീല്‍ഡ് ഓഫിസര്‍ ബ്ലെസ്സന്‍ പോള്‍ അറിയിച്ചു.  രാഷ്ട്രപുനര്‍നിര്‍മാണത്തിനായി    യുവജനങ്ങളെ   പ്രാപ്തിയാക്കുകയും സാമൂഹിക സേവനത്തിലൂടെ സ്വയം വളരുവാന്‍ അവര്‍ക്ക് അവസരം നല്‍കുകയും ചെയ്യുക എന്നലക്ഷ്യത്തോടെയാണ്് നാഷണല്‍ സര്‍വ്വീസ് സ്‌കീം ടെക്‌നിക്കല്‍ സെല്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. ഏഴു ദിവസത്തെ ക്യാമ്പുകളിലൂടെ അരക്കോടി രൂപയിലേറെ വരുന്ന ആസ്തികള്‍ പുനഃസൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട എന്‍എസ്എസ് ഇപ്പോള്‍  ഒരു കോടി രൂപയിലേറെ വിലമതിക്കുന്ന ഉപകരണങ്ങള്‍ നന്നാക്കി കഴിഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss