|    Nov 23 Thu, 2017 4:26 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജില്ലാ ആശുപത്രികളെ മൂന്ന് വര്‍ഷത്തിനുള്ളില്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളാക്കും: മന്ത്രി

Published : 6th August 2017 | Posted By: fsq

 

കൊച്ചി/കോഴിക്കോട്:   ജില്ലാ ആശുപത്രികളെ മൂന്നു വര്‍ഷത്തിനുള്ളില്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളായി വികസിപ്പിക്കുമെന്ന് മന്ത്രി കെ കെ ശൈലജ. താക്കോല്‍ദ്വാര ശസ്ത്രക്രിയയെ ക്കുറിച്ച് റിനൈ മെഡിസിറ്റി നടത്തിയ തല്‍സമയ ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അവര്‍. താക്കോല്‍ ശസ്ത്രക്രിയ അടക്കമുള്ള ആധുനിക സംവിധാനങ്ങള്‍ ജില്ലാ ആശുപത്രികളില്‍ സജ്ജമാക്കും. ആരോഗ്യരംഗത്ത് കേരളം മറ്റു സംസ്ഥാനങ്ങളെക്കാള്‍ മുന്നില്‍വന്നത് സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങളുടെ ഫലമായിട്ടാണെന്നും മന്ത്രി പറഞ്ഞു. ജീവിത ശൈലീരോഗങ്ങളെ ചികില്‍സിക്കുന്നതില്‍ പൊതു ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടേണ്ടിയിരിക്കുന്നു. ഇതിനുള്ള തുടക്കമാണ് സര്‍ക്കാരിന്റെ ആര്‍ദ്രം മിഷന്‍. സ്വകാര്യ ആശുപത്രികള്‍ കച്ചവട സ്ഥാപനങ്ങള്‍ ആയി മാറാതെ ആധുനിക ചികില്‍സാ സംവിധാനങ്ങള്‍ കുറഞ്ഞ ചെലവില്‍ ജനങ്ങള്‍ക്ക് പ്രാപ്യമാക്കണമെന്നും അവര്‍ പറഞ്ഞു.അതേസമയം, സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുന്ന പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും കേന്ദ്രസഹായം ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി ജെ പി നദ്ദ വിവരങ്ങള്‍ ആരാഞ്ഞിരുന്നു. സഹായം വേണ്ട സമയത്ത് ആവശ്യപ്പെടാനും പറഞ്ഞിട്ടുണ്ട്. എന്നാല്‍, സംസ്ഥാനത്ത് പനി നിയന്ത്രണവിധേയമാണ്. ആരോഗ്യ വകുപ്പ് മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടന്നതുകൊണ്ടു മാത്രമാണ് പകര്‍ച്ചപ്പനി വലിയ വിപത്തായി മാറാതിരുന്നത്.  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മികച്ച രീതിയില്‍ ശുചീകരണപ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. ശുചീകരണം നടത്താത്ത ഇടങ്ങളിലാണ് പനി വ്യാപിച്ചിട്ടുള്ളതെന്നും അവര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക