|    Nov 21 Tue, 2017 2:33 am
FLASH NEWS

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഫിസിയോ തെറാപ്പിസ്റ്റുകള്‍ക്ക് ശമ്പളമില്ല

Published : 19th August 2016 | Posted By: SMR

കല്‍പ്പറ്റ: ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ കരാറടിസ്ഥാനത്തില്‍ നിയമിച്ച ഫിസിയോ തെറാപ്പിസ്റ്റുകള്‍ക്കും യോഗ നാച്ചുറല്‍പ്പതിയിലെ ഡോക്ടര്‍ക്കും ശമ്പളമില്ല. ആകെയുള്ള നാലു തെറാപ്പിസ്റ്റുകളില്‍ രണ്ടു പേര്‍ക്ക് ആറു മാസമായി ശമ്പളം ലഭിച്ചിട്ട്. ഇതേ അവസ്ഥയാണ് യോഗ നാച്ചുറല്‍പ്പതിയിലെ ഡോക്ടറുടേതും.
ജില്ലാ ആശുപത്രിയിലെ 50 കിടക്കകള്‍ 100 ആക്കിയപ്പോള്‍ അധികമായി വേണ്ട തെറാപ്പിസ്റ്റുകളെ ഇതുവരെ നിയമിച്ചിട്ടുമില്ല.
നിലവിലെ നാലു തെറാപ്പിസ്റ്റുകള്‍ അധിക ഡ്യൂട്ടിയെടുത്താണ് മുഴുവന്‍ രോഗികളെയും ശുശ്രൂഷിക്കുന്നത്. രണ്ടു മാസം മുമ്പ് മുനിസിപ്പാലിറ്റി പുതിയതായി രണ്ടു തെറാപ്പിസ്റ്റുകളെ നിയമിച്ചതല്ലാതെ പുതിയൊരു നിയമനവും നടന്നിട്ടില്ല. 10 കിടക്കകള്‍ക്ക് ഒരു തെറാപ്പിസ്റ്റ് എന്നതാണ് കണക്ക്. എന്നാല്‍, ഇവിടെ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായാണ് നാലു തെറാപ്പിസ്റ്റുകള്‍.
ദിവസവും വൈകി വരെ ഡ്യൂട്ടിയെടുത്താല്‍ മാത്രമേ മുഴുവന്‍ രോഗികളെയും ചികില്‍സിക്കാന്‍ കഴിയൂ. ആറു തെറാപ്പിസ്റ്റ് തസ്തിക നികത്താതെ നിലവിലുള്ളവരുടെ ജോലിഭാരം കൂട്ടുകയാണ് അധികൃതര്‍.
സംസ്ഥാനത്തെ തന്നെ ഏറ്റവും നല്ല ആയുര്‍വേദ ആശുപത്രികളിലൊന്നായ ജില്ലാ ആശുപത്രിയില്‍ ജില്ലയ്ക്കു പുറത്തുനിന്നും രോഗികള്‍ എത്തുന്നുണ്ട്. ഇവിടെയാണ് മതിയായ ജീവനക്കാരില്ലാതെ രോഗികളടക്കം ബുദ്ധിമുട്ടുന്നത്.
100 കിടക്കകളിലെ രോഗികള്‍ക്കു പുറമെ ദിവസവും ഒപിയിലെത്തുന്നവരെയും ശുശ്രൂഷിക്കേണ്ട ഗതികേടിലാണ് നാലു തെറാപ്പിസ്റ്റുകള്‍.
ആദിവാസികള്‍ ഉള്‍പ്പെടെയുള്ള നിരവധി രോഗികളെത്തുന്ന ജില്ലാ ആശുപത്രിയില്‍ എക്‌സ്‌റേ യൂനിറ്റുണ്ടായിട്ടും പ്രവര്‍ത്തിക്കുന്നില്ല. സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക