|    Jan 23 Mon, 2017 10:37 pm

ജില്ലാ അത്‌ലറ്റിക് മീറ്റിന് സമാപനം; ഐഡിയല്‍ കടകശ്ശേരിക്ക് കിരീടം

Published : 17th October 2016 | Posted By: Abbasali tf

ചേളാരി: ജില്ലാ അത്‌ലറ്റിക് അസോസിയേഷന്റെ കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ രണ്ട് ദിവസമായി നടന്ന 46ാം ജില്ലാ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന് സമാപനം. ഐഡിയല്‍ ഇംഗ്ലീഷ് സ്‌കൂള്‍ കടകശ്ശേരി 66 സ്വര്‍ണവും 56 വെള്ളിയും 40 വെങ്കലവും നേടി 1092.5 പേയിന്റോടെ ഓവറോള്‍ ചാംപ്യന്‍മാരായി. 2012 ഒഴികെ തുടര്‍ച്ചയായി ഐഡിയലാണ് കിരീടം നിലനിര്‍ത്തുന്നത്. ഐഡിയലിന്റെ കായികതാരങ്ങള്‍ മറ്റുള്ളവരെ ഏറെ പിന്നിലാക്കിയാണ് ആധിപത്യം നിലനിര്‍ത്തിയത്. 26 സ്വര്‍ണവും 29 വെള്ളിയും 35 വെങ്കലവുമായി 615 പോയിന്റ് നേടിയ ദയ്‌റ സ്‌പോര്‍ട്‌സ് അക്കാദമിയാണ് രണ്ടാം സ്ഥാനത്ത്. 25 സ്വര്‍ണവും 20 വെള്ളിയും 12 വെങ്കലവുമായി 369.5 പോയിന്റ് നേടിയ സെന്റര്‍ഫോര്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ കാലിക്കറ്റ് സര്‍വകലാശാലയാണ് മൂന്നാംസ്ഥാനത്ത്. എല്‍കെജി മുതല്‍ പിജി വരെയുള്ള ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പഠനം നടത്തുന്ന ജില്ലയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനമാണ് ഐഡിയല്‍. നാഷനല്‍, സ്റ്റേറ്റ് നിലകളില്‍ നിരവധി കായികപ്രതിഭകളെ ഐഡിയല്‍ സംഭാവന ചെയ്തിട്ടുണ്ട്. സ്‌കൂളുകളും നേടിയ പോയിന്റും. സെന്റ്‌മേരി എസ്എച്ച്എസ്എസ് പരിയാപുരം: 184, സിഎച്ച്എംഎച്ച്എസ് പൂക്കൊളത്തൂര്‍: 151, ജിഎച്ച്എസ്എസ് പെരുവള്ളൂര്‍: 68, ക്രസന്റ്എച്ച്എച്ച്എസ്എസ് ഒഴുകൂര്‍: 59, കെഎച്ച്എംഎച്ച്എസ് വാളക്കുളം: 47, പ്രൊഫഷനല്‍ സ്‌പോര്‍ട്‌സ് അക്കാദമി: 43, ഫിഷര്‍മെന്‍ ക്ലബ്ബ് ചെട്ടിപ്പടി: 42.5, മാര്‍ത്തോമാകോളേജ് ചുങ്കത്തറ: 35, പിഎസ്എംഒ കേളജ് തിരൂരങ്ങാടി: 28, ടൗണ്‍ടീം ചെണ്ടപ്പുറായ: 19, നവാമുകുന്ദ സ്‌പോര്‍ട്‌സ് അക്കാദമി തിരുനാവായ: 18, പിഎച്ച്എസ്എസ് പന്തല്ലൂര്‍: 17, സെന്റ്‌ജോസഫ് ഇംഗ്ലീഷ്മീഡിയം സ്‌കൂള്‍ പുത്തനങ്ങാടി: 17, ജംസ് പബ്ലിക് സ്‌കൂള്‍: 17, ഐഡിയല്‍ കോളേജ്: 13

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക