|    Jun 23 Sat, 2018 11:41 pm
FLASH NEWS

ജില്ലാപഞ്ചായത്ത് മരാമത്ത് പ്രവൃത്തികളുടെ ഇ-ടെന്‍ഡറുകള്‍ അംഗീകരിച്ചു

Published : 28th January 2017 | Posted By: fsq

 

കാസര്‍കോട്: ജില്ലാ പഞ്ചായത്ത് മരാമത്ത് പ്രവര്‍ത്തികളുടെ ഇ-ടെന്‍ഡറുകള്‍ അംഗീകരിച്ചു. പ്രതികരണമില്ലാത്ത ടെന്‍ഡറും ഏക ടെന്‍ഡറും റീ ടെന്‍ഡര്‍ ചെയ്യുന്നതിനും കൗണ്‍സില്‍ യോഗം അനുമതി നല്‍കി. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ്് എജിസി ബഷീര്‍ അധ്യക്ഷത വഹിച്ചു. 13-ാം പഞ്ചവല്‍സര പദ്ധതിയുടെ 2017-18 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ജില്ലാ പഞ്ചായത്ത് പദ്ധതി ആസൂത്രണ സമിതിയുടെ ആദ്യ യോഗം ഫെബ്രുവരി രണ്ടിന് ചേരുന്നതിനും വര്‍ക്കിങ് ഗ്രൂപ്പ് ജനറല്‍ ബോഡി യോഗം ഫെബ്രുവരി എട്ടിന് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേരുന്നതിനും തീരുമാനിച്ചു.അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം മൂലം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മരാമത്ത് പ്രവര്‍ത്തികള്‍ക്ക് കാലതാമസം നേരിടുന്നതിനെ സംബന്ധിച്ച് കരാറുകാരുടെ സംഘടന നല്‍കിയ നിവേദനം ചര്‍ച്ച ചെയ്തു. പഴയരീതിയില്‍ സിഡ്‌കോവില്‍ നിന്നും ടാര്‍ വാങ്ങുന്നതിന് അനുമതി നല്‍കണമെന്നും സര്‍ക്കാരിനോടാവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു. ക്വാറി സമരവും പ്രവൃത്തികളെ ബാധിച്ചു. പട്ടികവര്‍ഗ യുവാക്കള്‍ക്ക് വിദേശത്ത് തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള ധനസഹായത്തിനുള്ള ഗുണഭോക്തൃപട്ടികയും തണല്‍ ഭവന നിര്‍മാണ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയും യോഗം അംഗീകരിച്ചു. നടപ്പ് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് വിവിധ സ്റ്റാന്റിങ് കമ്മിറ്റികളുടെ ശുപാര്‍ശ പ്രകാരമുള്ള ഭേദഗതി പ്രൊജക്ടുകള്‍ ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരത്തിന് സമര്‍പ്പിക്കും. വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പ്ലാന്‍ കോഓഡിനേറ്ററായി ജില്ലാപഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹനെയും അസി. കോഓഡിനേറ്ററായി കാഞ്ഞങ്ങാട് എംഎച്ച്എം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മാധവന്‍ നമ്പ്യാരെയും യോഗം ചുമതലപ്പെടുത്തി. യോഗത്തില്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഹര്‍ഷാദ് വൊര്‍ക്കാടി, ഫരീദ സക്കീര്‍ അഹമ്മദ്, അഡ്വ. എ പി ഉഷ, അംഗങ്ങളായ ഡോ. വി പി പി മുസ്തഫ, അഡ്വ. കെ ശ്രീകാന്ത്, പി സി സുബൈദ, ഷാനവാസ് പാദൂര്‍, ജോസ് പതാലില്‍, എം കേളുപ്പണിക്കര്‍, പുഷ്പ അമേക്കള, മുംതാസ് സമീറ, പി വി പത്മജ, എ പി ഉഷ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പി രാജന്‍, വി പി ജാനകി, ഓമനാ രാമചന്ദ്രന്‍ സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss