|    Jan 19 Fri, 2018 8:57 am
FLASH NEWS

ജില്ലാതല സ്‌കൂള്‍ പ്രവേശനോല്‍സവം കാഞ്ഞിരങ്ങാട് എഎല്‍പി സ്‌കൂളില്‍

Published : 31st May 2017 | Posted By: fsq

 

കണ്ണൂര്‍: ജില്ലാതല സ്‌കൂള്‍ പ്രവേശനോല്‍സവം ജൂണ്‍ ഒന്നിന് രാവിലെ 10ന് കാഞ്ഞിരങ്ങാട് എഎല്‍പി സ്‌കൂളില്‍ സംഗീതജ്ഞന്‍ കൈതപ്രം ഉദ്ഘാടനം ചെയ്യും. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ കെ വി ധനേഷ്, ചലചിത്രസീരിയല്‍ താരം ബേബി നിരഞ്ജന എന്നിവര്‍ മുഖ്യാതിഥികളാവും. ജെയിംസ് മാത്യു എംഎല്‍എ പ്രവേശന സന്ദേശം നല്‍കും. സ്‌കൂള്‍ ജനകീയ കമ്മിറ്റിക്ക് വിട്ടുനല്‍കിയ മാനേജര്‍ പറാമ്പള്ളി കൃഷ്ണമാരാരെ ആദരിക്കും. പ്രശസ്ത ചിത്രകാരന്‍മാര്‍ സ്‌കൂള്‍മതിലില്‍ രചനകള്‍ തീര്‍ക്കും. വിദ്യാഭ്യാസ വകുപ്പും സര്‍വശിക്ഷാ അഭിയാനുമാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. സ്‌കൂളില്‍ ജൈവവൈവിധ്യ ഉദ്യാനം, ജൈവകൃഷി, മഴവെള്ള സംഭരണം, മാലിന്യമുക്ത പരിസരം തുടങ്ങിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കിയിരുന്നു. സ്‌കൂള്‍ വളപ്പിലെ കല്‍പണ, മാലിന്യങ്ങള്‍ നീക്കം ചെയ്താണ് രണ്ടുലക്ഷം ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്ന മഴവെള്ള സംഭരണിയാക്കി മാറ്റിയത്. ജൈവ-ഖര-പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശേഖരിക്കാനും സംവിധാനമൊരുക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day