|    Jan 24 Tue, 2017 2:41 am

ജില്ലാതല പാലിയേറ്റീവ് മൂവ്‌മെന്റിന് രൂപം നല്‍കുന്നു

Published : 3rd April 2016 | Posted By: SMR

തൊടുപുഴ: സാന്ത്വനം പരിചരണ പദ്ധതിയില്‍ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്താന്‍ ജില്ലാതലത്തില്‍ പാലിയേറ്റീവ് യുത്ത് കെയര്‍ മൂവ്‌മെന്റിന് രൂപം നല്‍കുന്നു. ആദ്യം 18നും 30നും ഇടയില്‍ പ്രായമുള്ള 1000 യുവതീ യുവാക്കളെ ചേര്‍ത്തുള്ള സംവിധാനത്തിനാണ് രൂപം നല്‍കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 28ന് ടൗണ്‍ഹാളില്‍ പരിശീലനം സംഘടിപ്പിക്കും.
കേരളത്തിലാദ്യമായാണ് പാലിയേറ്റീവ് യുത്ത് കെയര്‍ മൂവ്‌മെന്റ് രൂപീകരിക്കുന്നത്.ജില്ലയിലെ സാന്ത്വന പദ്ധതി കൂടുതല്‍ മെച്ചപ്പെടുത്തുക രോഗികള്‍ക്ക് ആവശ്യമായ പരിചരണം ലഭ്യമാക്കുക എന്നുള്ളവയാണ് പദ്ധതിയുടെ ലക്ഷ്യം.പരിപാടിയില്‍ അംഗമാകാന്‍ ഏപ്രില്‍ നാല് മുതല്‍ 28 വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇതിനായി 85475 88309,95679 65366 എന്നീ നമ്പരുകളിലേക്ക് പേരും വിവരങ്ങളും മെസേജായി അയക്കാവുന്നതാണ്. കൂടാതെ അതാത് പഞ്ചായത്തിലെ ആരോഗ്യ സ്ഥാപനങ്ങളിലെ പാലിയേറ്റീവ് യൂനിറ്റുകളിലും കോളജുകളിലെ സ്റ്റുഡന്റ്‌സ് ഇനിഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയര്‍ യൂനിറ്റുകളിലും പേര് രജിസ്റ്റര്‍ ചെയ്യാം.
ജില്ലയിലെ 52 പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലുമായി 1300 ഓളം രോഗികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രായമായവരെയും മാതാപിതാക്കളെയും രോഗികകളെയും പരിചരിക്കേണ്ട ഉത്തരവാദിത്വത്തില്‍ നിന്നും യുവജനങ്ങള്‍ മാറിപോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്രായമായവരെയും മറ്റും വൃദ്ധസദനങ്ങളില്‍ കൊണ്ടുവിടുന്നത് ഒരു ഫാഷനാണ്.രോഗീപരിചരണവും പ്രായമായവരുടെ പരിചരണവും സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്.ഇത് തിരിച്ചറിയുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശമെന്നു ജില്ലാ ആരോഗ്യ വകുപ്പധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വീടുകളില്‍ കിടക്കുന്ന രോഗികളെ വീട്ടില്‍ ചെന്ന് പരിചരിക്കുന്ന ഗൃഹ കേന്ദ്രീകൃത പരിചരണം,രോഗി കുടുംബ സംഗമം,രോഗിയുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തല്‍,പുനരധിവാസം,പരിശീലന പരിപാടികള്‍ ,ആതുരാലയ സന്ദര്‍ശനങ്ങള്‍ ,ആരോഗ്യ ദിനാചരണങ്ങള്‍ രോഗികള്‍ക്കായുള്ള വിനോദപരിപാടി എന്നിവയാണ് യൂത്ത് മൂവ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ ഡെപ്യൂട്ടി ഡി.എം.ഒ ഡോ.പി കെ സുഷമ, ജില്ലാ നോഡല്‍ ഓഫിസര്‍ ഡോ.സുരേഷ് വര്‍ഗീസ്, താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.എം ആര്‍ ഉമാദേവി, പാലിയേറ്റീവ് കെയര്‍ ജില്ലാ കോ-ഓഡിനേറ്റര്‍ സിജോ വിജയന്‍, പാലിയേറ്റീവ് കോഴ്‌സ് കോ-ഓഡിനേറ്റര്‍ പി കെ ഉഷാ കുമാരി, പാലിയേറ്റീവ് സ്റ്റുഡന്റ്‌സ് പ്രവര്‍ത്തകന്‍ ജോസഫ് ജോര്‍ജ് പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 63 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക