|    Oct 20 Fri, 2017 9:06 am
FLASH NEWS

ജില്ലാതല പട്ടയമേള നാളെ; 1600 പട്ടയങ്ങള്‍ വിതരണം ചെയ്യും

Published : 29th February 2016 | Posted By: SMR

മലപ്പുറം: ജില്ലാതല പട്ടയ വിതരണ മേള നാളെ രാവിലെ 10.30ന് കലക്ടറേറ്റ് സമ്മേളന ഹാളില്‍ വ്യവസായ, ഐടി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.
സര്‍ക്കാറിന്റെ ‘ഭൂരഹിതരില്ലാത്ത കേരളം’ പദ്ധതിയില്‍ 445 പേര്‍ക്ക് ഉള്‍പ്പെടെ മൊത്തം 1600 പട്ടയങ്ങളാണ് മേളയില്‍ വിതരണം ചെയ്യുന്നതെന്ന് കലക്ടര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, ദേശീയ കുടുംബക്ഷേമ പദ്ധതി തുടങ്ങിയ മറ്റു വിവിധ ധനസഹായങ്ങളുടെ വിതരണവും മന്ത്രി നിര്‍വഹിക്കും. പരിപാടിയില്‍ പി ഉബൈദുള്ള എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക