|    Aug 18 Sat, 2018 11:20 pm
FLASH NEWS

ജില്ലാതല പട്ടയമേള ഇന്ന്; 1765 പട്ടയങ്ങള്‍ വിതരണം ചെയ്യും

Published : 3rd May 2018 | Posted By: kasim kzm

പാലക്കാട്: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയില്‍ ഇന്ന് പട്ടയമേള നടക്കും. ഗവ. മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്—കൂളില്‍ രാവിലെ 10.30 ന്  റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന മേളയില്‍ 1765 പട്ടയങ്ങള്‍ വിതരണം ചെയ്യും. മേളയോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ ഡോ. പി സുരേഷ് ബാബു അറിയിച്ചു.
ലാന്‍ഡ് ട്രിബ്യൂനല്‍ വഴി 1425 പട്ടയങ്ങളും താലൂക്ക് വഴി 340 പട്ടയങ്ങളുമാണ് വിതരണം ചെയ്യുക. പാലക്കാട് 25, ചിറ്റൂര്‍ 106, ആലത്തൂര്‍ 52, മണ്ണാര്‍ക്കാട് 29, ഒറ്റപ്പാലം 10, പട്ടാമ്പി 118 എന്നിങ്ങനെയാണ് താലൂക്ക് തലത്തില്‍ വിതരണം ചെയ്യുന്ന പട്ടയങ്ങളുടെ എണ്ണം.
ലാന്‍ഡ് ട്രിബ്യൂനലില്‍ പാലക്കാട് എല്‍.ടി 353, ഒറ്റപ്പാലം എല്‍ ടി 318, ദേവസ്വം ലാന്‍ഡ് ട്രിബ്യുനല്‍ 250, ആര്‍.ആര്‍ പാലക്കാട് 79, ആര്‍ ആര്‍ ചിറ്റൂര്‍ 73, എല്‍.എ(ജി) നം. ഒന്ന്- 100, എല്‍ എ(ജി)നം. രണ്ട്- 121, എല്‍ എ (കിന്‍ഫ്ര) 96, പെര്‍മനന്റ് ആയക്കെട്ട് രജിസ്റ്റര്‍ (ഇറിഗേഷന്‍) 35 എന്നിങ്ങനെ 1425 പട്ടയങ്ങളും വിതരണം ചെയ്യും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss