|    Jan 24 Tue, 2017 8:54 pm
FLASH NEWS

ജില്ലാതല പഞ്ചഗുസ്തി മല്‍സരം: എവര്‍ഷൈന്‍ ജേതാക്കള്‍

Published : 7th March 2016 | Posted By: SMR

വാരം: തിലാന്നൂര്‍ യൂനിവേഴ്‌സല്‍ ക്ലബ്ബും ജില്ലാ ആം സ്‌പോര്‍ട്‌സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച 16ാമത് ജില്ലാതല പഞ്ചഗുസ്തി മല്‍സരത്തില്‍ എവര്‍ഷൈന്‍ മേച്ചേരി ജേതാക്കളായി.
ഫൈറ്റേഴ്‌സ് പൊയ്ത്തുംകടവ് രണ്ടാംസ്ഥാനം നേടി. ചാംപ്യന്‍ ഓഫ് ചാംപ്യന്‍ മല്‍സരത്തില്‍ ഫൈസല്‍ പൊയ്ത്തുംകടവ് ബെസ്റ്റ് ആം ബെന്റര്‍ 2016 ആയി തിരഞ്ഞെടുക്കപ്പെട്ടു. 55 കിലോ വിഭാഗം തുടങ്ങി.
5 കിലോ വ്യത്യാസത്തില്‍ 110 കിലോ വിഭാഗം വരെയുള്ള 11 ഭാരവിഭാഗങ്ങളില്‍ നടന്ന മല്‍സരങ്ങളില്‍ കെ കെ വിനോദ്, ഷബീബ്, ശ്രീജിത്ത്, ഷിനോജ്, പി വി ബൈജു, ഹനീഫ്, ഉണ്ണി കൃഷ്ണന്‍, ഖാലിദ്, ഫൈസല്‍, സന്തോഷ്, സുനീഷ്, സുഹാല്‍ ഖാന്‍ എന്നിവര്‍ സ്വര്‍ണമെഡലുകള്‍ നേടി. പി വിപിന്‍, ഷിജു, അജയന്‍, അഖില്‍, കെ പി സവാദ്, മര്‍വാന്‍, മഹ്‌റൂഫ്, നസ്മല്‍, ബഷീര്‍, സന്തോഷ്, സനീപ്, ടി ഷൈജു എന്നിവര്‍ വെള്ളി മെഡലുകളും നേടി. മേയര്‍ ഇ പി ലത ഉദ്ഘാടനം ചെയ്തു.
കൗണ്‍സിലര്‍ എം രാജീവന്‍ അധ്യക്ഷത വഹിച്ചു. കെ സി വിനോദ്, കൗണ്‍സിലര്‍ ധനേഷ് ബാബു, ഹോക്കി അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രഭാവതി, ഇന്റര്‍നാഷനല്‍ റഫറി എം ഡി റാഫേല്‍, ടി സി മനോജ്, കെ ബൈജു സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 62 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക