|    Nov 24 Fri, 2017 5:31 am
FLASH NEWS

ജില്ലാതല കാര്‍ഷിക മേള ഇന്നു മുതല്‍

Published : 3rd August 2017 | Posted By: fsq

 

കൊല്ലം: കാര്‍ഷിക വികസന കാര്‍ഷിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ജില്ലാതല കാര്‍ഷിക മേള ഇന്നും നാളെയും ചടയമംഗലം നീര്‍ത്തട വികസന പരിപാലന കേന്ദ്രത്തില്‍ നടക്കും. പ്രധാനമന്ത്രി കൃഷി സിംചായി യോജനയില്‍ ഉള്‍പ്പെടുത്തി മൃഗസംരക്ഷണം, മണ്ണ് പര്യവേക്ഷണമണ്ണ് സംരക്ഷണം, ഫിഷറീസ്, ക്ഷീര വികസനം എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സെമിനാറുകള്‍, കര്‍ഷക സംഗമം, കാര്‍ഷിക പ്രദര്‍ശനം, കര്‍ഷകരും ശാസ്ത്രജ്ഞരുമായി മുഖാമുഖം എന്നിവയും മേളയുടെ ഭാഗമായി നടക്കും. ഇന്നു രാവിലെ 10.30ന്  ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ മേള ഉദ്ഘാടനം ചെയ്യും. മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. പ്രദര്‍ശന സ്റ്റാളിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ നിര്‍വഹിക്കും. രാവിലെ 11.30ന് ആരംഭിക്കുന്ന കാര്‍ഷികോല്‍പ്പാദനവും വിപണനവും എന്ന വിഷയത്തിലുള്ള ചര്‍ച്ച ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ശിവശങ്കരപിള്ളയും ബാങ്കിങ് മേഖലയില്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ച്ച ജി എസ് ജയലാല്‍ എംഎല്‍എയും ഉദ്ഘാടനം ചെയ്യും.ഉച്ചയ്ക്ക് രണ്ടിന് കൃഷിയുടെയും അനുബന്ധ പദ്ധതികളുടെയും ഏകോപനം എന്ന വിഷയത്തിലുള്ള ചര്‍ച്ചയുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ മന്ത്രി കെ ടി ജലീല്‍ നിര്‍വഹിക്കും. മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. നാളെ രാവിലെ 10ന് കാര്‍ഷിക മേഖലയില്‍ ജിഎസ്ടിയുടെ പ്രാധാന്യവും തുടര്‍ന്ന് മണ്ണ് ജല സംരക്ഷണം കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യും. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയും മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ജെ ജസ്റ്റിന്‍ മോഹനും സെമിനാറുകള്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സമാപന സമ്മേളനം വനം മൃഗസംരക്ഷണ മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക