|    Apr 24 Mon, 2017 1:01 pm
FLASH NEWS

ജില്ലാകലക്ടറുടെ ജനസമ്പര്‍ക്കം: 15989 പരാതികള്‍ ലഭിച്ചു

Published : 26th October 2016 | Posted By: SMR

കൊല്ലം: മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടത്തുന്ന ജനസമ്പര്‍ക്ക പരിപാടി സമാശ്വാസം- 2016 ലേക്ക് 15989 പരാതികള്‍ ലഭിച്ചതായി ജില്ലാ കലക്ടര്‍ ടി മിത്രി അറിയിച്ചു. കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്ടര്‍. റവന്യൂ സംബന്ധമായ 7303 പരാതികളും മറ്റു വകുപ്പുകളിലായി 8686 പരാതികളുമാണ് ലഭിച്ചത്. പരാതികളില്‍ കൃത്യമായ മറുപടി നല്‍കണമെന്നും മറ്റു വകുപ്പുകളിലേക്ക് കൈമാറുന്ന പരാതികളിന്‍മേല്‍ നടപടിയുണ്ടാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. ചികില്‍സാ ധനസഹായവുമായി ബന്ധപ്പെട്ട അപേക്ഷകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കണം. 10,000 രൂപക്ക് മുകളില്‍ ശുപാര്‍ശ ചെയ്യുന്ന അപേക്ഷകള്‍ പ്രത്യേകമായി റിപ്പോര്‍ട്ട് ചെയ്യണം. താലൂക്ക് തലത്തിലായിരിക്കും ജനസമ്പര്‍ക്ക പരിപാടി നടത്തുക. ജനസമ്പര്‍ക്കത്തിന്റെ വിജയത്തിനായി എല്ലാ വകുപ്പ് മേധാവികളുടെയും സഹകരണം ഉണ്ടാകണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. യോഗത്തില്‍ എ ഡി എം ഐ.അബ്ദുല്‍ സലാം, ആര്‍ ഡി ഒ വി.രാജചന്ദ്രന്‍, തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പിലെ ജില്ലാതലമേധാവികള്‍ പങ്കെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day