|    Jan 19 Thu, 2017 1:43 am
FLASH NEWS

ജില്ലയ്ക്ക് സമാശ്വാസത്തിന്റെ ബജറ്റ്

Published : 9th July 2016 | Posted By: SMR

കോഴിക്കോട്: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ജില്ലയ്ക്ക് ആശ്വസിക്കാന്‍ ഏ റെ. പതിവില്‍ നിന്നു വ്യത്യസ്തമായി മുന്തിയ പരിഗണനയാണ് തോമസ് ഐസകിന്റെ ബജറ്റില്‍ കോഴിക്കോടിനുള്ളത്. ഇ ത്തവണ ഗ്രാമീണ, മലയോര വികസനത്തിനും കാര്യമായ പരിഗണ ലഭിച്ചു. ജില്ലയില്‍ നിന്നുള്ള രണ്ടു മന്ത്രിമാരുടെ സാന്നിധ്യം ബജറ്റില്‍ പ്രതിഫലിച്ചു. ജില്ലയിലെ 13ല്‍ 11 മണ്ഡലങ്ങളില്‍ ഇടതുമുന്നണിയെ വിജയിപ്പിച്ചതിന്റെ നന്ദിപ്രകടനം കൂടിയായി ബജറ്റ്. അതേസമയം, യുഡി എഫ് ജയിച്ച മണ്ഡലങ്ങളായ കുറ്റിയാടിക്കും, കോഴിക്കോട് സ ൗത്തിനും കാര്യമായ പരിഗണനകളില്ല.
സംസ്ഥാനത്തു ആരംഭിക്കുന്ന നാളികേര അഗ്രോ പാര്‍ക്കുകളിലൊന്ന് ജില്ലയിലായിരിക്കുമെന്നത് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ജില്ലയിലെ റോഡ്, പാലം തുടങ്ങി അടിസ്ഥാന വികസന പദ്ധതികള്‍ക്കു കാര്യമായ പരിഗണന ലഭിച്ചുവെന്നാണ് പ്രാഥമിക വിലയിരുത്തലുണ്ടെങ്കിലും ഓടു വ്യവസായം പോലുള്ള കോഴിക്കോടിന്റ പരമ്പരാഗത മേഖലകള്‍ അവഗണിക്കപ്പെട്ടു. എന്നാല്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ച മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനം പോലുള്ള പദ്ധതികള്‍ക്കു ബജറ്റില്‍ പ്രത്യേകപരിഗണന പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതുണ്ടായില്ല. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റ സമഗ്ര വികസനത്തിനും ലക്ഷ്യമാക്കിയുള്ള 400 കോടിയുടെ പദ്ധതിയിലേക്ക് 100 കോടി രൂപ നീക്കിവച്ചതിനെ എം കെ മുനീര്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ സ്വാഗതം ചെയ്തു. ക്ഷേമപെന്‍ഷനുകളുടെ തുക ഉയര്‍ത്തിയതു പോലുള്ള പ്രഖ്യാപനങ്ങള്‍ ജില്ലയിലെ നിരവധി പേര്‍ക്ക് ആശ്വാസം പകരും. മലയോര മേഖലയിലുള്‍പ്പെടെയുള്ള റോഡുകള്‍ക്ക് തുക നീക്കിവച്ചതും ആശ്വാസകരമാണെന്നാണ്. ആനക്കാംപൊയില്‍-കള്ളാടി, മേപ്പാടി തുരങ്കപാതയ്ക്കു 20കോടി വകയിരുത്തി. വിദ്യാഭ്യാസമേഖലയില്‍ പ്രഖ്യാപിച്ച പദ്ധതികളും ജില്ലയിലെ സാഹചര്യങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകും.
അതേസമയം വികസനപദ്ധതികള്‍ പ്രഖ്യാപിച്ചപ്പോള്‍ ബേപ്പൂര്‍ തുറമുഖ വികസനം പോലുള്ള പദ്ധതികള്‍ക്കു തുക വ്യക്തമാക്കാത്തത് ആശങ്കയുണ്ടാക്കുന്നുണ്ട്. നടുവണ്ണൂരില്‍ വോളിബോള്‍ അക്കാദമിയും സൈബര്‍പാര്‍ക്ക് കെട്ടിടത്തിന് 100 കോടിയും അനുവദിച്ചു. കുറ്റിയാടി ബൈപ്പാസിനും പേരാമ്പ്ര ബൈപ്പാസിനും ബജറ്റില്‍ ലഭിച്ച പരിഗണന എക്കാലത്തെയും നാട്ടുകാരുടെ ആവശ്യമാണ് അംഗീകരിക്കപ്പെട്ടത്.
ലൈറ്റ് മെട്രോ പോലുള്ള പ്രഖ്യാപിത പദ്ധതികള്‍ക്കു പ്രത്യേക സഹായമുണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും മേജര്‍ ഇന്‍ഫ്രാസ്ട്രക്ടചര്‍ പ്രോജക്ട്‌സ് എന്ന ശീര്‍ഷകത്തില്‍ പൊതുവായി 2356 കോടി രൂപ വകയിരുത്തുകയാണ് ബജറ്റില്‍ ചെയ്ത്ട്ടുള്ളത്. ദേശീയപാത ബൈപാസിലുള്‍പ്പെടെ പുതിയ മേല്‍പാലങ്ങള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതുസംബന്ധിച്ചും പരാമര്‍ശമുണ്ടായില്ല. മുമ്പ് തോമസ് ഐസക് ധനമന്ത്രിയായിരിക്കേ പ്രഖ്യാപിച്ച മലബാര്‍ പാക്കേജിനു പുനര്‍ജീവന്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതുണ്ടാകാത്തത് നിരാശക്കിടയാക്കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക