|    Jan 19 Thu, 2017 8:45 pm
FLASH NEWS

ജില്ലയ്ക്ക് ഒട്ടേറെ പദ്ധതികള്‍; മൃഗശാല മാറ്റി സ്ഥാപിക്കാന്‍ 150 കോടി

Published : 9th July 2016 | Posted By: SMR

തൃശൂര്‍: സംസ്ഥാന ബജറ്റില്‍ ജില്ലയ്ക്ക് ഒട്ടേറെ പദ്ധതികള്‍. തൃശൂര്‍ മൃഗശാല പുത്തൂരിലേക്ക് മാറ്റി സ്ഥാപിക്കാന്‍ 150 കോടി വകയിരുത്തി. തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളജിനെ ഡിജിറ്റല്‍ കോളജാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചു.
മാളയില്‍ അഗ്രോ പാര്‍ക്ക്. ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ കലാനിലയത്തിന് ആവര്‍ത്തന ഗ്രാന്റായി 25 ലക്ഷത്തില്‍ നിന്ന് 50 ലക്ഷവും അനുവദിച്ചു. നാട്ടികയില്‍ കുഞ്ഞുണ്ണിമാഷ് സ്മാരകത്തിന് 25 ലക്ഷം, ചാലക്കുടിയില്‍ കലാഭവന്‍ മണി സ്മാരകത്തിന് 50 ലക്ഷം രൂപ, സംഗീത നാടക അക്കാദമി, സാഹിത്യ അക്കാദമി, ഫോക്‌ലോര്‍ അക്കാദമി എന്നിവയ്ക്കായി 18 കോടി രൂപ, സാഹിത്യ അക്കാദമിയില്‍ മലയാള ഹബ്ബിനായി രണ്ടു കോടി, തൃശൂരില്‍ ഐ എം വിജയന്‍ മള്‍ട്ടി പ്ലസ് ഇന്‍ഡോര്‍ സ്‌റ്റേഡിയം, ചാലക്കുടിയില്‍ റവന്യൂ ടവറും കോടതി സമുച്ചയവും മള്‍ട്ടിപര്‍പ്പസ് സ്‌റ്റേഡിയവും ജില്ലയ്ക്ക് ലഭിച്ച പദ്ധതികളില്‍പ്പെടും. കിഴക്കേകോട്ട, കൊക്കാല മേല്‍പ്പാലങ്ങള്‍ക്ക് 75 കോടി രൂപയും ചേലക്കര ബൈപ്പാസിനും പ്രത്യേകം ഫണ്ട് അനുവദിച്ചു.
സാഹിത്യ അക്കാദമിക്ക് മലയാളം ഡിജിറ്റല്‍ റിസോഴ്‌സ് സെന്ററും സംസ്ഥാന ഡിജിറ്റലൈസേഷന്‍ ഹബും സ്ഥാപിക്കുന്നതിന് രണ്ടു കോടി. ഗുരുവായൂര്‍ മേല്‍പ്പാലത്തിന് 25 കോടിയും ഗുരുവായൂര്‍-പാലയൂര്‍-ചാവക്കാട് എന്നീ സ്ഥലങ്ങള്‍ ബന്ധപ്പെടുത്തി തീര്‍ത്ഥാടന പദ്ധതിയും പ്രഖ്യാപിച്ചു. പുതുക്കാട് റെയില്‍വേ മേല്‍പ്പാലത്തിനും തുക വകയിരുത്തിയിട്ടുണ്ട്.
ചാലക്കുടി, വാണിയംപാറ, പുഴയ്ക്കല്‍ എന്നിവിടങ്ങില്‍ പാലങ്ങള്‍, തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളജിന് അധിക സാമ്പത്തിക സഹായം, നാളികേരം, ചക്ക എന്നിവയ്ക്ക് അഗ്രോ പാര്‍ക്കുകള്‍ എന്നിവയും ജില്ലയ്ക്ക് ലഭിച്ചു.
ചക്കയുടെ അഗ്രോപാര്‍ക്ക് മാളയിലും നാളികേര അഗ്രോപാര്‍ക്ക് തൃശൂരിലുമാണ്. മുളങ്കുന്നത്തുകാവ് ആരോഗ്യ സര്‍വകാലയ്ക്ക് 22.5 കോടി രൂപ. മുസിരീസ് പദ്ധതി മൂന്നു വര്‍ഷത്തിനകം പൂര്‍ത്തികരിക്കുമെന്ന് പ്രഖ്യാപനമുണ്ട്. തൃശൂര്‍, കൊരട്ടി ഇന്‍ഫോ പാര്‍ക്ക് വിപുലീകരണത്തിന് സൗകര്യമൊരുക്കും. കയ്പമംഗലത്ത് പുതിയ പോലിസ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കും. കൊച്ചി, പാലക്കാട്, കോയമ്പത്തൂര്‍ വ്യവസായ ഇടനാഴികയ്ക്ക് 500 ഏക്കര്‍ ഭൂമി ഏറ്റെടുക്കും.
തൃശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളിലെ 1500 ഏക്കര്‍ ഭൂമിയും ഏറ്റെടുക്കും. കൊടുങ്ങല്ലൂര്‍ തുറമുഖത്തിന് ഫണ്ട് അനുവദിക്കും. കണ്ണാറനടത്തറ റോഡിന് 15 കോടി, പീച്ചിയില്‍ നിന്നു വാഴാനിലേക്കുള്ള കോറിഡോര്‍ 20 കോടി രൂപ, പുഴയ്ക്കല്‍ പാലത്തിന് 10 കോടി രൂപ എന്നിങ്ങനെയാണ് തൃശൂരിന് ലഭിച്ച പദ്ധതികള്‍.
ചാലക്കുടി ഇടത്തറക്കടവ് പാലത്തിന് 10 കോടി, തൃപ്രയാര്‍ പാലത്തിന് 30 കോടി, ചേലക്കര ബൈപ്പാസിന് 20 കോടി, ചാലക്കുടി ആനമല റോഡിന് 20 കോടി, തൃശൂര്‍കാഞ്ഞാണിവാടാനപ്പള്ളി റോഡിന് 40 കോടി, നടത്തറ, മൂര്‍ക്കനിക്കര, കണ്ണാറ റോഡിന് 15 കോടി, ചാലക്കുടിയില്‍ റവന്യൂ ടവര്‍ സ്ഥാപിക്കും. തൃശൂര്‍ കിന്‍ഫാ പാര്‍ക്കിന് അധിക ധനസഹായം. ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി തൃശൂരില്‍ എക്‌സൈസ് ടവര്‍ സ്ഥാപിക്കും. ചാലക്കുടിയില്‍ കോടതി സമുച്ചയം ബജറ്റില്‍ തുക വകയിരുത്തി. തൃശൂരിന്റെ സമഗ്ര വികസന പരിപാടിക്കായി പ്രത്യേക നിക്ഷേപം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 50 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക