|    Nov 21 Wed, 2018 5:05 am
FLASH NEWS

ജില്ലയോടുള്ള സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരേ കോണ്‍ഗ്രസ് ധര്‍ണ നടത്തി

Published : 13th March 2018 | Posted By: kasim kzm

വിദ്യാനഗര്‍: പ്രഭാകരന്‍ കമ്മിഷന്‍ പാക്കേജിന് ഫണ്ട് അനുവദിക്കുക, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട് നീതി പാലിക്കുക, കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്്ടറേറ്റ് ധര്‍ണ നടത്തി.
കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബഹനാന്‍ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ്് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍, സെക്രട്ടറി കെ നീലകണ്ഠന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് എ ജി സി ബഷീര്‍, പി എ അഷറഫലി, പി ഗംഗാധരന്‍ നായര്‍, ശാന്തമ്മ ഫിലിപ്പ്, കെ വി ഗംഗാധരന്‍, ബാലകൃഷ്ണ വോര്‍കുഡ്‌ലു, എ ഗോവിന്ദന്‍ നായര്‍, പി കെ ഫൈസല്‍, പി ജി ദേവ്, അഡ്വ. എ ഗോവിന്ദന്‍ നായര്‍, എം സി പ്രഭാകരന്‍, സി വി ജെയിംസ്, പി വി സുരേഷ്, വിനോദ്കുമാര്‍ പള്ളയില്‍ വീട്, മാമുനി വിജയന്‍, കെ പി പ്രകാശന്‍, സുന്ദര ആരിക്കാടി, എം അസിനാര്‍, സെബാസ്റ്റ്യന്‍ പതാലില്‍, ടോമി പ്ലാച്ചേരി, കെ ഖാലിദ്, കെ വാരിജാക്ഷന്‍, പി കുഞ്ഞിക്കണ്ണന്‍, എ സി ജോസ്, എം രാധാകൃഷ്ണന്‍, ഡി വി ബാലകൃഷ്ണന്‍, ബാബു കദളിമറ്റം, കരിച്ചേരി നാരായണന്‍ മാസ്റ്റര്‍, സാജിദ് മൊവ്വല്‍, പത്മരാജന്‍ ഐങ്ങോത്ത്, എം കുഞ്ഞമ്പു നമ്പ്യാര്‍, ഹരീഷ് പി നായര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss