|    May 26 Fri, 2017 2:53 pm
FLASH NEWS

ജില്ലയെ വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്ന്

Published : 12th October 2016 | Posted By: Abbasali tf

പാലക്കാട്: കൃഷിയ്ക്ക് ഉപകാരപ്രദമാകുന്ന തരത്തില്‍ മലബാര്‍ സിമന്റ്‌സ് മൈനില്‍ നിന്നും വരുന്ന നീരൊഴുക്ക് വാളയാര്‍ ഡാമിലേക്ക് എത്തിക്കണമെന്ന പദ്ധതി നടപ്പാക്കി നിര്‍ദ്ദിഷ്ട പ്രദേശത്തുള്ള 30 ഏക്കര്‍ വിസ്തീര്‍ണമുള്ള പുതുശേരി പഞ്ചായത്തിലെ വലിയേരി കര്‍ഷകര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ സംരക്ഷിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.രണ്ടാംവിള ഇറക്കിയ കര്‍ഷകര്‍ ഉണക്ക് ഭീഷണിമൂലം നഷ്ടം നേരിട്ടു കൊണ്ടിരിക്കുകയാണ്. പാലക്കാടന്‍ നെല്‍കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതിനായി ജില്ലയെ വരള്‍ച്ചാബാധിത പ്രദേശമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. കര്‍ഷക ലോണുകള്‍ സമയത്ത് അടയ്ക്കാന്‍ കഴിയാത്ത കര്‍ഷകരുടെ അവസ്ഥ പരിഗണിച്ച് ലോണുകള്‍ക്ക് മൊറോട്ടോറിയം കൊണ്ടുവരണം. കര്‍ഷകരില്‍ നിന്ന് ഇന്‍ഷുറന്‍സ് തുക എല്ലാ വര്‍ഷവും ഈടാക്കാറുണ്ടെങ്കിലും കര്‍ഷകര്‍ക്ക് യാതൊരു ആനുകൂല്യവും ലഭിച്ചിട്ടില്ല. ഏക്കറിന് 100 രൂപ പ്രീമിയമുള്ളതില്‍ 40 കര്‍ഷകനും 60 ഗവണ്‍മെന്റുമാണ് അടയ്ക്കുന്നത്. ഇതിനായി വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കാനും നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.പ്രസിഡന്റ് എ സി സിദ്ധാര്‍ത്ഥന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഡിസിസി ജനറല്‍ സെക്രട്ടറി എസ് കെ അനന്തകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി വി മോഹന്‍ദാസ്, ഐ എന്‍ ടി യു സി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ മുരളീധരന്‍, ഡി രമേശ്, എസ് സുകുമാരന്‍, പി എസ് ശ്രീകുമാര്‍, എം കൃഷ്ണനുണ്ണി, കെ സതീശ്, എം എന്‍ സ്വാമിനാഥന്‍, എം പി സുരേഷ്‌കുമാര്‍, എസ് അജയന്‍, കെ കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day