|    Sep 24 Mon, 2018 2:57 am
FLASH NEWS

ജില്ലയുടെ സൗഹൃദ ക്രിക്കറ്റ് മൂന്നാം സീസണിന് ആവേശത്തുടക്കം

Published : 28th January 2017 | Posted By: fsq

 

പത്തനംതിട്ട: ജില്ലയുടെ സൗഹൃദ ക്രിക്കറ്റിന്റെ മൂന്നാം സീസണ് ആവേശകരമായ തുടക്കം. പ്രസ് ക്ലബ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, മുസല്യാര്‍ എന്‍ജിനീയറിങ് കോളജ് എന്നിവ ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഫോര്‍ത്ത് എസ്‌റ്റേറ്റ് സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ആദ്യ പാദ മല്‍സരങ്ങളില്‍ പോസ്റ്റല്‍ ഇലവന്‍ കലക്ടേഴ്‌സ് ഇലവനെയും പൊലീസ് ഇലവന്‍ എക്‌സൈസ് ഇലവനെയും പരാജയപ്പെടുത്തി. വൈകിട്ട് നടത്താനിരുന്ന മല്‍സരം മഴമൂലം മാറ്റിവച്ചു. രാവിലെ നടന്ന ആദ്യ മല്‍സരത്തില്‍ ടൂര്‍ണമെന്റിലെ അരങ്ങേറ്റക്കാരായ പോസ്റ്റല്‍ ഇലവന്‍ 23 റണ്‍സിനാണ് കലക്ടേഴ്‌സ് ഇലവനെ അട്ടിമറിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പോസ്റ്റല്‍ ഇലവന്‍ നിശ്ചിത എട്ട് ഓവറില്‍ അഞ്ചുവിക്കറ്റിന് 64 റണ്‍സെടുത്തു. ശ്രീകുമാര്‍ 25 പന്തില്‍ 28 റണ്‍സെടുത്ത് ടോപ് സ്‌കോററായി . കലക്ടേഴ്‌സിന്റെ ശ്രീരാജ് രണ്ട ് ഓവറില്‍ ഏഴു റണ്‍സിനും പ്രദീപ് രണ്ട ് ഓവറില്‍ 19 റണ്‍സിനും രണ്ട ു വീതം വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കലക്ടേഴ്‌സ് ഇലവനെ മികച്ച ബൗളിങ്ങിലൂടെയും ഫീല്‍ഡിങ്ങിലൂടെയും പോസ്റ്റല്‍ ടീം കുരുക്കിയിട്ടു. നിശ്ചിത എട്ട് ഓവറില്‍ നാലു വിക്കറ്റിന് 31 റണ്‍സെടുക്കാനേ ഉദ്യോഗസ്ഥ ടീമിന് കഴിഞ്ഞുള്ളൂ. സാബുദ്ദീന്‍ 18 പന്തില്‍ 18 റണ്‍സെടുത്തു. ആവേശം അവസാന പന്തുവരെ നീണ്ട  രണ്ട ാം മല്‍സരത്തില്‍ പൊലീസ് ടീമിനെ വിറപ്പിച്ചാണ് എക്‌സൈസ് ടീം കീഴടങ്ങിയത്. രണ്ട ുവിക്കറ്റിനായിരുന്നു പൊലീസ് ജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത എക്‌സൈസ് നിശ്ചിത എട്ട് ഓവറില്‍ അഞ്ചു വിക്കറ്റിന് 65 റണ്‍സെടുത്തു. തുടക്കത്തില്‍ തളര്‍ന്ന ടീമിനെ 10 പന്തില്‍ 25 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സജീവ് ആണ് മികച്ച സ്‌കോറിലെത്തിച്ചത്. 16 പന്തില്‍ 15 റണ്‍സെടുത്ത അജികുമാര്‍ മികച്ച പിന്തുണ നല്‍കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പൊലീസ് ആദ്യ ഓവറില്‍ 12 റണ്‍സെടുത്ത് നല്ല തുടക്കമിട്ടെങ്കിലും അടുത്ത ഓവറില്‍ മൂന്ന് വിക്കറ്റെടുത്ത എക്‌സൈസിന്റെ മുസ്തഫയുടെ മികച്ച ബൗളിങ്ങില്‍ പകച്ചു. പക്ഷേ 19 പന്തില്‍ 35 റണ്‍സെടുത്ത പൊലീസിന്റെ റാഫി ടീമിനെ വിജയത്തിലേക്കടുപ്പിച്ചു. അവാസന രണ്ട ് ഓവറില്‍ ജയിക്കാന്‍ മൂന്ന് റണ്‍സ് മാത്രം വേണ്ട ിയിരുന്ന പൊലീസിന്റെ നാലു വിക്കറ്റുകള്‍ തുടരെ വീഴ്ത്തി എക്‌സൈസ് ഞെട്ടിച്ചു. ഇതോടെ മല്‍സരം ഫോട്ടോഫിനിഷിലേക്ക്. എന്നാല്‍ അവസാന പന്തില്‍ ബൗണ്ട റിയടിച്ച് ജിനു പൊലീസിനെ രക്ഷപ്പെടുത്തി. പൊലീസ് ടീം എട്ട് വിക്കറ്റിന് 69 റണ്‍സെടുത്തു. എക്‌സൈസിന്റെ മുസ്തഫ രണ്ട ് ഓവറില്‍ മൂന്നു റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റെടുത്തു. അജയകുമാറും (ഒരോവറില്‍ ആറു റണ്‍സിന്) അനോഷും (ഒരോവറില്‍ നാലു റണ്‍സിന്) രണ്ട ് വീതം വിക്കറ്റുകളെടുത്തു. രാജ്യാന്തര വോളിബോള്‍ താരം ടോം ജോസഫ് ബാറ്റ് ചെയ്താണ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss