|    Dec 12 Wed, 2018 6:03 am
FLASH NEWS

ജില്ലയുടെ സമഗ്ര വികസനത്തിന് പദ്ധതി ഏകോപനം വേണം: ജില്ലാ കലക്ടര്‍

Published : 2nd September 2018 | Posted By: kasim kzm

കാസര്‍കോട്: ജില്ലയില്‍ റോഡ്, ഗതാഗതം, കോളനികളുടെ വികസനം, റീസര്‍വ്വെ, വിവിധ കെട്ടിട നിര്‍മാണ പ്രവര്‍ത്തികള്‍, റേഷന്‍ കാര്‍ഡ്, തുടങ്ങിയവ സംബന്ധിച്ച പ്രശ്‌നപരിഹാരത്തിന് വകുപ്പുകളുടെയും പദ്ധതികളുടെയും ഏകോപനം ഉണ്ടാകണമെന്ന് ജില്ലാകലക്ടര്‍ ഡോ. ഡി സജിത് ബാബു പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഞ്ചേശ്വരം മുതല്‍ കാലിക്കടവ് വരെയുളള ദേശീയ പാതയൂടെ ശോച്യാവസ്ഥയും ദേശിയപാതയുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിഹരിക്കുന്നതിന് എംപി, എംഎല്‍എമാര്‍, പിഡബ്ലൂഡി, എന്‍എച്ച് വകുപ്പ് പ്രതിനിധികളുടെ യോഗം ചേരും. ഗതാഗത-വൈദ്യൂതി തടസവുമായി ബന്ധപ്പെട്ട് അപകട ഭീഷണിയുളള മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന്് കെഎസ്ഇബി, എല്‍എസ്ജിഡി, വനം വകുപ്പ് എന്നിവ യോജിച്ചുളള നടപടിയുണ്ടാകും, ജില്ലയിലെ രാത്രികാല ഗതാഗതവും, കെഎസ്ആര്‍ടിസി ബസ്് സര്‍വ്വീസ് പ്രശ്‌നങ്ങളും എംപി, എംഎല്‍എ മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, സിഎംഡി, സോണല്‍ ഓഫിസര്‍ , ഡിടിഒ, ആര്‍ടിഒ, എന്നിവരെ പങ്കെടുപ്പിച്ച് പത്തു ദിവസത്തിനകം യോഗം ചേരാനും തീരുമാനിച്ചു. ജില്ലയിലെ റീസര്‍വെയുമായി ബന്ധപ്പെട്ട പ്രശനങ്ങള്‍ 15 ദിവസത്തിനകം തീര്‍പ്പാക്കാന്‍ നടപടി തുടങ്ങിയതായി കലക്ടര്‍ പറഞ്ഞു. ജില്ലയിലെ വിവിധ വകുപ്പുള്‍ പര്‍ച്ചേസിങിന് നിലവിലുള്ള സംവിധാനങ്ങളെ തന്നെ ആശ്രയിക്കാതെ ജെമ്മിന്റെ സാധ്യത ആരായാന്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചു. വിവിധ കെട്ടിട നിര്‍മാണങ്ങളുടെ പുരോഗതി പരിശോധനയ്ക്ക് ടൗണ്‍ പ്ലാനിങ് ഓഫിസറെ യോഗം ചുമതലപ്പെടുത്തി. റേഷന്‍ കാര്‍ഡിന് അര്‍ഹരായ പുറമ്പോക്കില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് കാര്‍ഡ് ലഭിക്കാന്‍ താല്‍കാലിക താമസ സര്‍ട്ടിഫിക്കറ്റ് മതിയെന്നത് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ യോഗം ജില്ലാ സപ്ലൈഓഫിസര്‍ക്ക് നിര്‍ദ്ദേശം നല്‍കി.പൊതു സ്ഥലം കയ്യേറി ഷെഡുകളും മറ്റും കെട്ടിയിട്ടുണ്ടെങ്കില്‍ ഇതിനെതിരായ നടപടിക്കും യോഗം നിര്‍ദ്ദേശം നല്‍കി. എസ്‌സി/എസ്ടി കോളനികളില്‍ സ്വയം പര്യാപ്ത ഗ്രാമം പദ്ധതിയും കോളനിക്കാരെ സംബന്ധിച്ചുള്ള വിഷയങ്ങളും പ്രത്യേകം പരിശോധിക്കും. എംഎല്‍എമാരായ എന്‍എ നെല്ലിക്കുന്ന്, എം രാജഗോപാലന്‍, കെ കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, റവന്യു മന്ത്രിയുടെ പ്രതിനിധി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, എഡിഎം എന്‍ ദേവിദാസ് വിവിധ വകുപ്പ് മേധാവികള്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss