|    Oct 18 Thu, 2018 1:42 am
FLASH NEWS

ജില്ലയുടെ സമഗ്ര വികസനത്തിന് പദ്ധതി തയ്യാറാക്കുന്നു : 26ന് യോഗം ചേരും

Published : 24th September 2017 | Posted By: fsq

 

കാസര്‍കോട്: പതിനഞ്ച് വര്‍ഷത്തേക്കുളള ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് ജില്ലാ പദ്ധതി തയ്യാറാക്കുന്നു. ഇതിന്റെ ഭാഗമായി വിവിധ വിഷയ മേഖലകളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും വിദഗ്ധരെയും ഉള്‍പ്പെടുത്തി 28 നകം ഉപസമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങളാരംഭിക്കും.  26 ന് ഇതു സംബന്ധിച്ച യോഗം ജില്ലാകലക്ടറുടെ ചേമ്പറില്‍ ചേരും. 19 ഉപസമിതികളാണ് ഇതിനായി രൂപീകരിക്കുന്നത്. ഉപസമിതികളുടെ ചെയര്‍മാന്മാര്‍, ജില്ലാ ആസൂത്രണസമിതി അംഗങ്ങളും, കണ്‍വീനര്‍മാര്‍ ബന്ധപ്പെട്ട വിഷയത്തിന്റെ ജില്ലാ ഓഫിസറും വൈസ് ചെയര്‍മാന്‍ വിഷയമേഖലയിലെ ഒരു വിദഗ്ധനുമായിരിക്കും. പഞ്ചായത്ത് തലത്തില്‍ രൂപം നല്‍കുന്ന പദ്ധതികളുടെ അടിസ്ഥാനത്തില്‍ ഒക്‌ടോബര്‍ 30 നകം ജില്ലാതലത്തില്‍ പദ്ധതികളുടെ കരട് നിര്‍ദ്ദേശം രൂപീകരിക്കും. നവംബര്‍ 22 ന് മുഖ്യമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സില്‍  ജില്ലാ പദ്ധതിയുടെ  സമഗ്ര രൂപം അവതരിപ്പിക്കും. തദ്ദേശസ്ഥാപനങ്ങള്‍ വഴി നടപ്പാക്കാവുന്ന ചെറുകിട പദ്ധതികളും സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കേണ്ട വന്‍ വികസന പദ്ധതികളും ഉള്‍പ്പെടുന്നതായിരിക്കും ജില്ലാ പദ്ധതി.  ജനുവരി അഞ്ചിന് ചേരുന്ന മന്ത്രിസഭായോഗം ജില്ലാ പദ്ധതിക്ക് അംഗീകാരം നല്‍കുന്നവിധമാണ് ആസൂത്രണം ചെയ്തിരിക്കുന്നത.് 2018-19 വാര്‍ഷിക പദ്ധതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഈ ജില്ലാ പദ്ധതിയെ അവലംബിച്ചാണ് തയ്യാറാക്കേണ്ടത്.    ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ചേ ര്‍ന്ന ഡിപിസി ഹാളില്‍  ചേര്‍ന്ന ജില്ലാ ആസൂത്രണസമിതി യോഗത്തില്‍  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു. ഗവ. നോമിനിയായ ജില്ലാ ആസൂത്രണസമിതി അംഗം കെ ബാലകൃഷ്ണന്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ എം സുരേഷ്, ജില്ലാ ആസൂത്രണസമിതി അംഗങ്ങളായ ഡോ. വി പി പി മുസ്തഫ, ഹര്‍ഷാദ് വൊര്‍ക്കാടി, ഇ പത്മാവതി, പി സി സുബൈദ, മുംതാസ് സമീറ, എം നാരായണന്‍,  ഷാനവാസ് പാദൂര്‍, പുഷ്പ അമേക്കള, പി വി പുഷ്പജ, എ എ ജലീല്‍, രാജു കട്ടക്കയം,  ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ സെക്രട്ടറിമാര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss