|    Jul 21 Fri, 2017 6:23 am
FLASH NEWS

ജില്ലയുടെ ഭൂവിഭവ വിജ്ഞാനം വിരല്‍ത്തുമ്പില്‍ ലഭിക്കും

Published : 14th October 2016 | Posted By: Abbasali tf

കോഴിക്കോട്: ജില്ലയ്ക്ക് വേണ്ടി ഉപഗ്രഹ സാങ്കേതിക വിദ്യയും മനുഷ്യ വിഭവ ശേഷിയും പ്രയോജനപ്പെടുത്തി കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് ഭൂവിഭവ വിവര സംവിധാനം തയ്യാറാക്കി.  ഐഐഐടിഎംകെ യുടെ സാങ്കേതിക സഹായത്തോടെ വികസിപ്പിച്ചെടുത്ത ഭൂവിഭവ വിവര സംവിധാനം പ്രാദേശികാസൂത്രണത്തിന് സഹായകമായ രീതിയിലാണ് തയ്യാറാക്കിയിട്ടുള്ളത്.  എറണാകുളം, പാലക്കാട്, വയനാട്, കോട്ടയം, കണ്ണൂര്‍, തൃശൂര്‍, തിരുവനന്തപുരം, ഇടുക്കി, കൊല്ലം ജില്ലകളുടെ സമ്പൂര്‍ണ്ണ ഭൂവിഭവ വിജ്ഞാനം ഇതിനോടകം ഇന്റര്‍നെറ്റില്‍ ലഭ്യമാക്കിക്കഴിഞ്ഞു. ഈമാസം 15 മുതല്‍ കോഴിക്കോട് ജില്ലയിലും ഈ സംവിധാനം നിലവില്‍ വരുന്നതാണ്.  ഈ വെബ്‌സൈറ്റിന് 2011-13 വര്‍ഷത്തെ സംസ്ഥാന ഇ-ഗവര്‍ണന്‍സ് അവാര്‍ഡ് ലഭിച്ചിട്ടുള്ളതാണ്.കോഴിക്കോട് ജില്ലയിലെ പ്രകൃതി വിഭവങ്ങളെ സംബന്ധിച്ച് ലഭ്യമായിട്ടുള്ള വിവരങ്ങളെ ഭൂവിവരസംവിധാനത്തിന്റെ സഹായത്തോടെ സ്ഥലപരമായ ചട്ടക്കൂടില്‍ ഇന്റര്‍നെറ്റിലൂടെ ലഭ്യമാവുന്ന പദ്ധതിയാണ് ഭൂവിഭവവിവര സംവിധാനം (ലാന്റ് റിസോഴ്‌സ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം). (ംംം.സഹൌയഹൃശ.െരീാ)  തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ കൃഷി, ഭൂപ്രകൃതി, പ്രകൃതി വിഭവങ്ങള്‍, മതരങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വികസന വകുപ്പുകള്‍ക്കും ആസൂത്രകര്‍ക്കും ഗവേഷകര്‍ക്കും പ്രകൃതി വിഭവങ്ങളെക്കുറിച്ച് അറിയുന്നതിനും, വിശകലനം നടത്തുന്നതിനും, സ്ഥിതി വിവരകണക്ക് ലഭ്യമാക്കുന്നതിനും, ഭൂപടങ്ങള്‍ തയ്യാറാക്കി കോപ്പിയെടുക്കുന്നതിനും കഴിയും. ഉപഗ്രഹ സാങ്കേതിക വിദ്യയും മനുഷ്യ വിഭവ ശേഷിയും ഒരുപോലെ പ്രയോജനപ്പെടുത്തിയാണ് വിപുലമായ വിജ്ഞാനശേഖരം ഒരുക്കിയിരിക്കുന്നത്.  ഒരു പ്രദേശത്തിന്റെ സുസ്ഥിരമായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാന വിഭവങ്ങളായ മണ്ണ്, ജലം, സസ്യസമ്പത്ത് എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയവും സൂക്ഷ്മതലത്തിലുള്ളതുമായ അറിവ് ഒരു അവിഭാജ്യ ഘടകമാണ്. പരസ്പര പൂരകങ്ങളായ ഈ അടിസ്ഥാന വിഭവങ്ങളുടെ സാധ്യതകളും പരിമിതികളും മനസ്സിലാക്കി അതാതു പ്രദേശത്തെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കി സമഗ്രവും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്ഥായിയുമായ വിഭവ വികസന പദ്ധതികള്‍ സൂക്ഷ്മതലത്തില്‍ ആവിഷ്‌കരിക്കുന്ന—തിലൂടെ മാത്രമേ ആ പ്രദേശത്തിന്റെ യഥാര്‍ഥ വികസനം സാധ്യമാകൂ.  2015-ലെ സര്‍വേ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് ലഭ്യമാകുന്നത്. വിവരങ്ങള്‍ ആവശ്യാനുസരണം ഇതില്‍ കൂട്ടിച്ചേര്‍ക്കാനും സൗകര്യമുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക