|    Jul 21 Sat, 2018 1:29 am
FLASH NEWS

ജില്ലയുടെ പ്രശ്‌നങ്ങളെ തൊട്ടറിഞ്ഞ് പശ്ചിമഘട്ട രക്ഷായാത്ര നഗരത്തില്‍

Published : 15th September 2017 | Posted By: fsq

 

പാലക്കാട്: പശ്ചിമഘട്ട രക്ഷാ യാത്രയുടെ പാലക്കാട് ജില്ലയിലെ രണ്ടാം ദിവസത്തിന്റെ സമാപന യോഗം പാലക്കാട് സ്‌റ്റേഡിയം ബസ് സ്റ്റാന്റില്‍ എന്‍എപിഎം ദേശീയ കണ്‍വീനര്‍ വിളയോടി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.  ജില്ലയിലെ വരള്‍ച്ചക്കും കൃഷിനാശത്തിനും കുടിവെള്ള ക്ഷാമത്തിനും പ്രധാന  കാരണം പശ്ചിമഘട്ട മലനിരകളിലെ വന നശീകരണവും ഖനന പ്രവര്‍ത്തനവുമാണെന്ന് അദ്ദേഹം പറഞ്ഞു. അമിതമായ ഭൂഗര്‍ഭ ജല ചൂഷണവും മണ്ണു മണല്‍ ഖനനവും പാറ ഖനനവും ജില്ലയെ മരുഭൂമിയാക്കി മാറ്റുകയാണെന്നും വിളയോടി വേണുഗോപാല്‍ ആരോപിച്ചു.വിജയരാഘവന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ ജോണ്‍ പെരുവന്താനം, കണ്‍വീനര്‍ എസ് ബാബുജി, വിശ്വകുമാരന്‍ നായര്‍, വി പി നിജാമുദീന്‍, വി എസ് സജീഷ് കുത്തന്നൂര്‍, ശശികുമാര്‍ കളപ്പക്കാട്, എ ജി ശശി കുമാര്‍ ആശ്രയം, ജോണ്‍ മരങ്ങോലി, ടി എം സത്യന്‍, എന്‍ ഡി വേണു, പല്ലശ്ശന അനില്‍കുമാര്‍, എജ്യൂക്കോസ് പ്രസാദ്, എ ജി ശാന്തകുമാര്‍, വി കെ ചന്ദ്രന്‍കുട്ടി, മുണ്ടൂര്‍ രാജേന്ദ്രന്‍, സുരേന്ദ്രന്‍ ഒലവക്കോട്, പാണ്ടിയോട് പ്രഭാകരന്‍ സംസാരിച്ചു. തുടര്‍ന്ന് തങ്കച്ചന്‍ കരുമാടി, സന്തോഷ് അമ്പലപ്പുഴ എന്നിവരുടെ നേതൃത്വത്തില്‍ കലാമേള അരങ്ങേറി. യാത്ര ഇന്നു രാവിലെ കഞ്ചിക്കോട്, കൊഴിഞ്ഞാമ്പാറ, പാച്ചിമട, കൊല്ലങ്കോട്, മുതലമട എന്നിവടങ്ങളിലെത്തും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss