|    Dec 11 Tue, 2018 2:29 pm
FLASH NEWS

ജില്ലയുടെ പുനരധിവാസത്തിന് സമ്പൂര്‍ണ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും

Published : 24th August 2018 | Posted By: kasim kzm

മലപ്പുറം: കാല വര്‍ഷക്കെടുതിയില്‍ തകര്‍ന്ന ജില്ലയിലെ വിവിധ മേഖലകളുടെ പുനര്‍ നിര്‍മ്മാണത്തിനും വീട് പൂര്‍ണ്ണമായി നശിച്ചവരുടെ പുനരധിവാസത്തിനും സമ്പൂര്‍ണ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ നിയമ സഭാ സ്പീക്കര്‍ പി ശ്രീരാമ ക്യഷ്ണന്‍, ഉന്നത വിദ്യാഭ്യാസ – ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍ എന്നിവരുടെ നേത്യത്വത്തില്‍ മലപ്പുറം ടൗണ്‍ഹാളില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍ ത്രിതല പഞ്ചായത്ത് അധ്യക്ഷന്‍മാര്‍ പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം. ഇതിന്റെ ഭാഗമായി ബന്ധപ്പെട്ട എംഎല്‍എമാരുടെ അധ്യക്ഷതയില്‍ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരുടെയും മേഖലയിലെ ഉദ്യോഗസ്ഥന്‍മാരുടെയും യോഗം വിളിക്കും. 31 നകം കെടുതി അനുഭവിച്ചവരുടെ മുഴുവന്‍ വീടുകളും പരിസരവും വൃത്തിയാക്കും. അനുയോജ്യരായ മുഴുവന്‍ പേരെയും സ്വന്തം വീടുകളില്‍ തിരിച്ചെത്തിക്കും. വീടുകള്‍ നശിച്ച കേസുകളില്‍ പുനര്‍ നിര്‍മാണം നടക്കുന്നതുവരെ വാടക വീടുകളില്‍ താമസിക്കുന്നതിന് ഇവര്‍ക്ക് സൗകര്യം ഉണ്ടാക്കും. വീടുകളില്‍ ഇതിനു അര്‍ഹതയുള്ള മുഴുവന്‍ പേര്‍ക്കും കാലവര്‍ഷക്കെടുതിയുടെ ആനുകൂല്യം ലഭിച്ചെന്ന് ഉറപ്പാക്കും. പഞ്ചായത്തുകള്‍ പുനരധിവാസവുമായി ബന്ധപ്പെട്ട് പ്രത്യേക പദ്ധതികള്‍ തയ്യാറാക്കും. ഇതു ക്രോഡീകരിച്ചാവും ജില്ലാ തലത്തില്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുക. രേഖക ള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഡിപ്പാര്‍ട്ടുമെ ന്റുകള്‍ പ്രത്യേക അദാലത്ത് നടത്തി പുനസ്ഥാപിച്ചു നല്‍കും.വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റിക്ക് 10,000 രൂപ കൂടി നല്‍കുംപഞ്ചായത്ത്, നഗരസഭ വാര്‍ഡുകളിലെ പൊതു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റിക്ക് 10000 രൂപ കൂടി അധികമായി നല്‍കും. നേരത്തെ വാര്‍ഡ് തല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 25000 രൂപ നല്‍കിയിരുന്നു. കെടുതികളനുഭവച്ചവര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 3800 രൂപ അനുവദിക്കും. വീടു തകര്‍ന്നവര്‍ക്ക് 10 ലക്ഷം സഹായം നല്‍കുംവീടുകള്‍ തകര്‍ന്നവര്‍ക്ക് പുതിയ വീടുകള്‍ ഉണ്ടാക്കുന്നതിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും. വീട് ഒന്നിന് നാല് ലക്ഷവും സ്ഥലം വാങ്ങുന്നതിന് ആറു ലക്ഷവും നല്‍കും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവിട്ടു. വീടുകുള്‍ തകര്‍ന്ന ജില്ലയിലെ മുഴുവന്‍ പട്ടിക വിഭാഗക്കാര്‍ക്കും വീട് നിര്‍മിച്ച് നല്‍കാന്‍ ജില്ലാ പഞ്ചായത്ത് തയ്യാറാണന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ അറിയിച്ചു. എംപിമാരായ പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുല്‍ വഹാബ്, എംഎല്‍എമാരായ എ പി അനില്‍കുമാര്‍, പി കെ അബ്ദുറബ്ബ്, മഞ്ഞളാംകുഴി അലി, പി വി അന്‍വര്‍, വി അബ്ദുറഹ്മാന്‍, അഡ്വ.എം ഉമ്മര്‍, പി കെ ബഷീര്‍, പി ഉബൈദുള്ള, കെ കെ ആബിദ് ഹുസൈന്‍ തങ്ങള്‍, കെ എന്‍ എ ഖാദര്‍, ജില്ലാ കലക്ടര്‍ അമിത് മീണ, ജില്ലാ പോലീസ് സൂപ്രണ്ട് പ്രതീഷ് കുമാര്‍ പങ്കെടുത്തു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss