|    Dec 10 Mon, 2018 5:01 pm
FLASH NEWS

ജില്ലയുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ പ്രത്യേക പരിഗണന: റവന്യു മന്ത്രി

Published : 7th September 2017 | Posted By: fsq

 

കാസര്‍കോട്്: വടക്കന്‍ കേരളം വിവിധമേഖലകളില്‍ നേരിടുന്ന പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രധാന പരിഗണയാണ് നല്‍കുന്നതെന്നും ജില്ലയില്‍ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച വിവിധ വികസന പദ്ധതികള്‍ക്ക് അനുമതിലഭിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. മടിക്കൈ അമ്പലത്തുകരയില്‍ പൊതുമരാമത്ത് ദേശീയപാതാ വിഭാഗം സിആര്‍എഫ് 2016-17 ല്‍ അനുമതിലഭിച്ച ഹൊസ്ദുര്‍ഗ്-നീലേശ്വരം-മടിക്കൈ റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് ഭരണ-സാങ്കേതികാനുമതി ലഭിക്കുന്നതിന് കാലതാമസമുണ്ടാകരുതെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ മലബാര്‍ പാക്കേജിലെന്നതുപോലെ കിഫ്ബി പദ്ധതികളിലും അടിസ്ഥാന സൗകര്യ വികസനത്തിനാണ് പ്രധാന പരിഗണന നല്‍കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ കഴിഞ്ഞ രണ്ട് ബജറ്റുകളിലും പ്രഖ്യാപിച്ചവ നടപ്പാക്കും. പുതിയ പദ്ധതികള്‍ അടുത്ത ബജറ്റിലേക്ക് നല്‍കും. ഹൊസ്ദുര്‍ഗില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ ദൂരം കൊണ്ട് നീലേശ്വരത്ത് എത്താം. മടിക്കൈ പഞ്ചായത്ത് നിവാസികള്‍ക്ക് തൊട്ടടുത്ത പട്ടണങ്ങളുമായി ബന്ധപ്പെടാന്‍ ഉപകരിക്കുന്ന വിധമാണ് റോഡ് അഭിവൃദ്ധിപ്പെടുത്തുന്നത്്. എം രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ദേശീയ പാതാ വിഭാഗം അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ സി ജെ കൃഷ്ണന്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് സി പ്രഭാകരന്‍, ജില്ലാ പഞ്ചായത്ത് അംഗം എം കേളു പണിക്കര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എം കുഞ്ഞമ്പു, രാഷ്ട്രീയകക്ഷിപ്രതിനിധികളായ ബങ്കളം പി കുഞ്ഞിക്കൃഷ്ണന്‍, പി വി സുരേഷ്, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, പി പി രാജു, സി വി ദാമോദരന്‍, ജ്യോതിബസു, ദേശീയപാത വിഭാഗം അസി. എന്‍ജിനീയര്‍  കെ രാജീവന്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss