|    Jun 24 Sun, 2018 1:30 am
FLASH NEWS

ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നേരിയ ഭൂചലനം

Published : 28th December 2017 | Posted By: kasim kzm

കൊല്ലം: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നേരിയ ഭൂചലനം. ഇന്നലെ രാത്രി 8.45 ഓടെ ആര്യങ്കാവ്,തെന്‍മല,ഇടമണ്‍,പത്തനാപുരം എന്നിവിടങ്ങളിലായിരുന്നു ഭൂചലനം ഉണ്ടായത്. ആര്യങ്കാവില്‍ പത്തും മറ്റു രണ്ടിടത്ത് അഞ്ചും സെക്കന്റ് വീതം പ്രകമ്പനം ഉണ്ടായി. കൂടാതെ വന മേഖലയിലും വലിയതോതില്‍ ശബ്ദമുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. വലിയ ശബ്ദത്തോടെ അടുക്കളകളില്‍ പാത്രങ്ങള്‍ താഴെ വീണതിനെ തുടര്‍ന്ന് ആളുകള്‍ ഭയന്ന് വീടിന് പുറത്തിറങ്ങുകയായിരുന്നു. രാത്രി വൈകിയും വീടിനുള്ളില്‍ കയറാന്‍ ആളുകള്‍ തയ്യാറായില്ല. പത്തനംതിട്ട വനമേഖലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 2.2 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രകമ്പനമാണെന്ന് ജില്ലയിലുണ്ടായതെന്നും വിവരമുണ്ട്. കാര്യമായ നാശനഷ്ടം ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss