|    Mar 30 Thu, 2017 10:32 am
FLASH NEWS

ജില്ലയുടെ അടിസ്ഥാന വികസനത്തിനും സാംസ്‌കാരിക പുരോഗതിക്കും ഊന്നല്‍

Published : 9th July 2016 | Posted By: SMR

കാസര്‍കോട്: ജില്ലയുടെ പുരോഗതിക്ക് മുന്‍ഗണന നല്‍കി ധനമന്ത്രി അവതരിപ്പിച്ച ബജറ്റിന് സമ്മിശ്ര പ്രതികരണം. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 10 കോടി രൂപ ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. സമഗ്ര വികസനത്തിന് വഴിതുറക്കുന്ന കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍ പാതയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമായി 20 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കമിട്ട ഹൊസ്ദുര്‍ഗ്-പാണത്തൂര്‍ സംസ്ഥാന പാതയ്ക്ക് 35 കോടി രൂപയും തെക്കില്‍-ആലട്ടി ബൈപ്പാസ് റോഡിന് 50 കോടി രൂപയും തെക്കില്‍പാലം-പെരുമ്പള വഴി ചന്ദ്രഗിരി റൂട്ടിലേക്ക് ബൈപ്പാസ് റോഡിന് 20 കോടി രൂപയും നീലേശ്വരം എടത്തോട് റോഡിന് 25 കോടിയും അനുവദിച്ചിട്ടുണ്ട്.
ബേക്കല്‍ എയര്‍ സ്ട്രിപ്പിന് പത്ത് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പൊയിനാച്ചി-ബന്തടുക്ക റോഡ് മേജര്‍ ഡിസ്ട്രിക്റ്റ് റോഡാക്കാക്കുന്നതിന് 50 കോടി രൂപയും കുറ്റിക്കോല്‍-കൊളത്തൂര്‍ റോഡിലെ ബേഡകം പഞ്ചായത്തിലെ അരമനപള്ളി പാലത്തിന് അഞ്ച് കോടിയും ഉദുമ-വെള്ളച്ചേരി പാലം നാല് കോടി, ചട്ടഞ്ചാലില്‍ ട്രഷറിക്ക് കെട്ടിടം നിര്‍മിക്കുന്നതിന് ഒരു കോടിയും ഉദുമ നഴ്‌സിങ് കോളജ് കെട്ടിടത്തിന് ഒരു കോടി രൂപയും കാപ്പില്‍ കടല്‍ഭിത്തിക്ക് അഞ്ച് കോടി രൂപയും ബേക്കല്‍ ഫിഷറീസ് ഹാര്‍ബറിന് 60 കോടിയും കോട്ടിക്കുളം തച്ചങ്ങാട് പൊതുമരാമത്ത് റോഡിന് നാല് കോടി രൂപയും അനുവദിച്ചു. കുറ്റിക്കോല്‍-ചുള്ളിക്കര റോഡ് അഞ്ച് കോടി രൂപയും പള്ളത്തടുക്ക -അഡൂര്‍ റോഡ് 10 കോടി, പള്ളത്തൂര്‍ പാലത്തിന് നാല് കോടി രൂപയും അനുവദിച്ചു.
കാസര്‍കോട് തുറമുഖത്തിന് 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഗതാഗത കുരുക്ക് പരിഹരിക്കാന്‍ കാസര്‍കോട് ബൈപ്പാസ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനായി 20 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. കയ്യൂര്‍-ചെമ്പ്രകാനം-പാലക്കുന്ന് റോഡിന് 10 കോടിരൂപയും കാങ്കോല്‍-ചീമേനി റോഡിന് 10 കോടിയും, നീലേശ്വരം- ഇടത്തോട് റോഡ് 25 കോടി, പുങ്ങംചാല്‍ -കിരട്ടകയം പാലം 10 കോടി, ക്ലായിക്കോട്-രാമംചിറ പാലം 10 കോടി, നീലേശ്വരം ഇഎസ്എം സ്റ്റേഡിയത്തിന് 10 കോടി, തൃക്കരിപ്പൂരില്‍ എം ആര്‍ പി കൃഷ്ണന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് 10 കോടിയും കയ്യൂര്‍ സ്മാരകത്തിന് 25 കോടി രൂപയും അനുവദിച്ചു.
കൊടക്കാട് ഫോക്‌ലോര്‍ വില്ലേജ് സ്ഥാപിക്കാന്‍ 25 ലക്ഷം രൂപയും അനുവദിച്ചു. സുബ്രഹ്മ്യന്‍ സ്മാരക സമുച്ഛയം സ്ഥാപിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ബദിയടുക്ക- ഒടയംകല്ല് പാലത്തിന് 10.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പത്ത് നഗരസഭകളുടെ സമഗ്ര വികസന പദ്ധതികളില്‍ കാസര്‍കോട് നഗരസഭയേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ സര്‍ക്കാര്‍ ജില്ലയുടെ സമഗ്ര വികസനത്തിന് നടപ്പിലാക്കിയ കാസര്‍കോട് വികസന പാക്കേജിനും കാസര്‍കോട് മെഡിക്കല്‍ കോളജിനും ബജറ്റില്‍ അവഗണനയാണ്. കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച പല പദ്ധതികളും ബജറ്റില്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളില്‍ കാര്യമായ വികസന പദ്ധതികള്‍ക്ക് ഫണ്ട് അനുവദിച്ചിട്ടില്ല. കുടിവെള്ള പദ്ധതിയുടെ കാര്യവും വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച ഐടി പാര്‍ക്കിന്റെ കാര്യവും ബജറ്റില്‍ പരാമര്‍ശിച്ചിട്ടില്ല. ഉദുമ സ്പിന്നിങ് മില്‍ സര്‍ക്കാറിന്റെ നൂറ് ദിന പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രഖ്യാപനമുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day