|    May 26 Fri, 2017 3:36 am
FLASH NEWS

ജില്ലയില്‍ 85 പഞ്ചായത്തുകളും ഒഡിഎഫ് മേഖലകളായി പ്രഖ്യാപിച്ചു

Published : 14th October 2016 | Posted By: Abbasali tf

പാലക്കാട്: ജില്ലയിലെ 85 ഗ്രാമപഞ്ചായത്തുകളും തുറസായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം ഇല്ലാത്ത(ഒഡിഎഫ്) മേഖലകളായി പ്രഖ്യാപനം നടത്തി. ഇനി അട്ടപ്പാടി മേഖലയിലെ മൂന്നു ഗ്രാമപ്പഞ്ചായത്തുകള്‍ കൂടി ഒഡിഎഫ് ആയാല്‍ ജില്ല സമ്പൂര്‍ണ ഒഡിഎഫായി പ്രഖ്യാപിക്കുമെന്ന് ശുചിത്വ മിഷന്‍ ജില്ലാ ചെയര്‍മാന്‍കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി പറഞ്ഞു.  ജില്ലയെ ഒഡിഎഫായി പ്രഖ്യാപിക്കുന്നതിനുള്ള ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തനം. നവംബര്‍ ഒന്നിന് കേരളം ഒഡിഎഫായി പ്രഖ്യാപിക്കാനൊരുങ്ങുകയാണ്. നിലവില്‍ തൃശൂര്‍, കണ്ണൂര്‍, കാസര്‍കോഡ്, കോട്ടയം, പത്തനംതിട്ട ജില്ലകള്‍ പ്രഖ്യാപനം നടത്തി കഴിഞ്ഞു. പാലക്കാട് ജില്ലയില്‍ പദ്ധതിയുടെ ഭാഗമായി 23,131 കക്കൂസുകളാണ് സ്ഥാപിക്കേണ്ടിയിരുന്നത്. ഇതില്‍ 22,005 എണ്ണത്തിന്റെ പണി പൂര്‍ത്തിയായതായി ശുചിത്വ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ കെ ജെ ടോമി പറഞ്ഞു. അട്ടപ്പാടി മേഖലയിലെ അഗളി, ഷോളയൂര്‍, പുത്തൂര്‍ പഞ്ചായത്തുകള്‍ ഒഴികെ ജില്ലയിലെ മുഴുവന്‍ ഗ്രാമപ്പഞ്ചായത്തുകളും ഒഡിഎഫ് പ്രഖ്യാപനം നടത്തി. അട്ടപ്പാടി മേഖലയില്‍ 4665 കക്കൂസുകളാണ് നിര്‍മിക്കേണ്ടിയിരുന്നത്. ഇതില്‍ 1802 എണ്ണമാണ് നിലവില്‍ പൂര്‍ത്തിയായിട്ടുള്ളത്. ചുമര്‍ നിര്‍മിക്കുന്നതിനുള്ള സിമന്റ് കല്ലുകളുടെ അഭാവവും തൊഴിലാളികളെ കിട്ടാത്തതുമാണ് ഇവിടെ പ്രധാനമായും തിരിച്ചടിയായത്. ജില്ലയുടെ ചുമതലയുള്ള സാംസ്‌കാരിക മന്ത്രി എ കെ ബാലന്റെ സാന്നിധ്യത്തില്‍ നേരത്തെ നടന്ന അവലോകന യോഗത്തിലും ജില്ലയുടെ ഒഡിഎഫ് പ്രഖ്യാപനം എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കണമെന്ന ധാരണയിലാണ് എത്തിയിരുന്നത്. മൊത്തമുള്ള 88 ഗ്രാമപ്പഞ്ചായത്തുകളില്‍ മൂന്നെണ്ണം ഒഴികെയുള്ളവ ലക്ഷ്യം പൂര്‍ത്തീകരിച്ചെങ്കിലും അട്ടപ്പാടി മേഖലകൂടി ലക്ഷ്യം കൈവരിച്ചാലെ പദ്ധതി പ്രഖ്യാപനം നടത്താനാവൂ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day