|    May 1 Mon, 2017 9:39 am
FLASH NEWS

ജില്ലയില്‍ 680 ലിറ്റര്‍ കോടയും 425 ലിറ്റര്‍ അരിഷ്ടവും പിടിച്ചെടുത്തു

Published : 13th July 2016 | Posted By: SMR

ആലപ്പുഴ: ജില്ലയില്‍ എക്‌സൈസ് പരിശോധന ശക്തമാക്കി. ഈ മാസം 428 റെയ്ഡുകള്‍ നടത്തിയതില്‍ 11.7 ലിറ്റര്‍ ചാരായവും 128 ലിറ്റര്‍ വിദേശമദ്യവും 680 ലിറ്റര്‍ കോടയും 102 ഗ്രാം കഞ്ചാവും 425 ലിറ്റര്‍ അരിഷ്ടവും 14.4 ലിറ്റര്‍ ബിയറും പിടിച്ചെടുത്തു. 153 കേസുകളിലായി 153 പേരെ അറസ്റ്റ് ചെയ്തു.
454 വാഹന പരിശോധന നടത്തിയതില്‍ മൂന്നു വാഹനം പിടിച്ചെടുത്തു. കള്ളുഷാപ്പുകളില്‍ 279 പരിശോധനകളും വിദേശമദ്യഷാപ്പുകളില്‍ 35 പരിശോധനകളും നടത്തി. പൊതുസ്ഥലങ്ങളില്‍ മദ്യപിച്ച കുറ്റത്തിന് 97 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
പൊതുസ്ഥലങ്ങളില്‍ പുകവലിച്ച കുറ്റത്തിന് 239 കേസെടുത്തു. വിവിധ കേസുകളിലായി 47,800 രൂപ പിഴ ഈടാക്കി. ലൈസന്‍സ് നിബന്ധനകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച അഞ്ചു സ്ഥാപനങ്ങള്‍ക്കെതിരേ കേസെടുത്തു. അളവില്‍ കൂടുതല്‍ മദ്യം കൈവശം വച്ചതിന് 23 കേസെടുത്തു. അബ്കാരി കുറ്റക്യത്യങ്ങള്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ട വകുപ്പിനെ അറിയിക്കാം. ടോള്‍ ഫ്രീ നമ്പര്‍-180 04252696, ഫോണ്‍: 0477 2252049, 9447178056, 9496002864.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day