|    Mar 24 Fri, 2017 11:38 pm
FLASH NEWS

ജില്ലയില്‍ 38 കോടിയുടെ കേന്ദ്ര വൈദ്യുതീകരണ പദ്ധതിക്ക് അനുമതി

Published : 30th July 2016 | Posted By: SMR

തൊടുപുഴ: ജില്ലയില്‍ 38 കോടി രൂപയുടെ കേന്ദ്ര വൈദ്യുതീകരണ പദ്ധതിക്ക് ഭരണാനുമതിയായതായി അഡ്വ: ജോയ്‌സ് ജോര്‍ജ് എംപി അറിയിച്ചു.ഇടുക്കിയിലെ ഗ്രാമീണ മേഖലയില്‍ പ്രത്യേകിച്ചും ഒറ്റപ്പെട്ട ജനവാസ കേന്ദ്രങ്ങളിലും വനാതിര്‍ത്തികളിലും ആദിവാസി മേഖലകളിലും ഈ പദ്ധതിയിലൂടെ വൈദ്യുതി എത്തും.
അതോടൊപ്പം ജില്ലയിലെ ഏറെ കാലപ്പഴക്കം ചെന്ന ലൈനുകളും ട്രാന്‍സ്‌ഫോര്‍മറുകളും മാറ്റി സ്ഥാപിക്കും.സബ്‌സ്റ്റേഷനുകളുടെ നവീകരണവും മികവുറ്റ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയുള്ള വൈദ്യുതി വിതരണവും സാധ്യമാകും.കേന്ദ്രത്തിന്റെ ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമാണ് ഇത്.
ആനയിറങ്കല്‍,പേത്തൊട്ടിപ്പാറ,ആലിന്‍ചുവട്- ചെറുതോണി,കീഴാന്തൂര്‍,നയിമക്കാട്, കല്ലാര്‍- ചെങ്കുളം,കഞ്ഞിക്കുഴി,കരിമണ്ണൂര്‍,കരിങ്കുന്നം,കോടിക്കുളം-കോലാനി,കുമളി -ചെളിമട,മണക്കാട്, കൊച്ചുതോവാള,പാമ്പാടുംപാറ,പശുപ്പാറ,പാമ്പനാര്‍,പതിപ്പള്ളി,പുള്ളിക്കാനം,കടുക്കാസിറ്റി,തൂക്കുപാലം,വണ്ടന്‍മേട്,കരിക്കിന്‍തോളം തുടങ്ങിയ പ്രദേശങ്ങളിലെ 80 കിലോമീറ്റര്‍ ദൂരം വരുന്ന           പഴയ  വൈദ്യുതി ലൈനുകള്‍ മാറ്റും.
വണ്ടിപ്പെരിയാറില്‍ 66 കെവി യുടെ സബ്‌സ്റ്റേഷന്‍ സ്ഥാപിക്കും.ജില്ലയിലെ എട്ട് ബ്ലോക്കുകളിലെ സബ്‌സ്റ്റേഷനുകള്‍ ആധുനികവത്ക്കരിക്കും.
വട്ടവട,മറയൂര്‍,കാന്തല്ലൂര്‍,മാങ്കുളം,ചിന്നക്കനാല്‍,ശാന്തമ്പാറ,വണ്ണപ്പുറം,ആലക്കോട്,വെള്ളിയാമറ്റം,വാത്തിക്കുടി, തങ്കമണി,ഉടുമ്പന്നൂര്‍,കരിമണ്ണൂര്‍,ചക്കുപള്ളം,അയ്യപ്പന്‍കോവില്‍,വാഗമണ്‍,ഉപ്പുതറ,കരുണാപുരം,പുറപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലെ ഗ്രാമപ്രദേശങ്ങളില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 9,714 കുടുംബങ്ങളില്‍ വൈദ്യുതി എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനവും പദ്ധതിയുടെ ഭാഗമാണ്.
50 വര്‍ഷത്തിലധികമായി വൈദ്യുതി ഇല്ലാതിരുന്ന മക്കുവള്ളി,മനയത്തടം,കൈതപ്പാറ തുടങ്ങിയ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍  സ്ഥലങ്ങളിലും ഇതോടെ വൈദ്യുതി എത്തും.

(Visited 39 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക