|    Feb 23 Thu, 2017 10:23 pm

ജില്ലയില്‍ 350 കേന്ദ്രങ്ങളില്‍ ഇന്ന് എല്‍ഡിഎഫ് ബഹുജന കൂട്ടായ്മ

Published : 31st October 2016 | Posted By: SMR

കൊല്ലം: ജില്ലയില്‍ 350 കേന്ദ്രങ്ങളില്‍ ഇന്ന് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കാന്‍ എല്‍ഡിഎഫ് ജില്ലാകമ്മിറ്റിയോഗം തീരുമാനിച്ചു. ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുമ്പോള്‍ കേരളത്തിന് ലഭിക്കുന്ന അരിവിഹിതത്തില്‍ കുറവ് വരുത്തുന്ന നിലപാടില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയുക, ഈ നിയമപ്രകാരമുള്ള മുന്‍ഗണനാ ലിസ്റ്റില്‍ നിന്നും രണ്ട് കോടി ആളുകളെ മാറ്റിനിര്‍ത്തുന്നതിനുള്ള തീരുമാനം പുനഃപരിശോധിക്കുക, മുന്‍ഗണനാക്രമം തീരുമാനിക്കുന്നതിനുള്ള മാനദണ്ഡത്തില്‍ കേരളത്തിന് അനുയോജ്യമായ ഭേദഗതി വരുത്തുക, നിയമം നടപ്പാക്കുന്നതിന് ആവശ്യമായ സാവകാശം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബഹുജനകൂട്ടായ്മ സംഘടിപ്പിക്കുന്നതെന്ന് കണ്‍വീനര്‍ എന്‍ അനിരുദ്ധന്‍ പറഞ്ഞു. കേരളത്തിലെ പ്രതിവര്‍ഷ ധാന്യഉപഭോഗം 16 ലക്ഷം മെട്രിക് ടണ്ണായിരുന്നു. എന്നാല്‍ ഭക്ഷ്യഭദ്രതാനിയമം നാലാം വകുപ്പും പ്രകാരം നമുക്ക് അനുവദിച്ചിട്ടുള്ള വിഹിതം 14.25 ലക്ഷം മെട്രിക് ടണ്‍ ആണ്. ഇതുമൂലം രണ്ട് ലക്ഷം മെട്രിക് ടണ്‍ കുറവ് വരും. അത് കേരളത്തിലെ ഭക്ഷ്യവിതരണത്തെ കാര്യമായി ബാധിക്കും. വാര്‍ഷികവിഹിതം കുറച്ച് തീരുമാനിക്കുമ്പോള്‍ കെ വി തോമസ് കേന്ദ്രഭക്ഷ്യമന്ത്രിയും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയുമായിരുന്നു. ഇരുകൂട്ടരും സമയോചിതമായി ഇടപെടുകയോ ന്യൂനത പരിഹരിക്കാന്‍ ശ്രമിക്കുകയോ ചെയ്തില്ല. ഇന്ന് കോണ്‍ഗ്രസും ബിജെപിയും എല്‍ഡിഎഫ് സര്‍ക്കാരിന്റെ മേല്‍ കുറ്റം ആരോപിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക