|    Feb 20 Mon, 2017 12:04 pm
FLASH NEWS

ജില്ലയില്‍ 30000 താറാവുകളെ കൂടി കൊന്നൊടുക്കും

Published : 8th November 2016 | Posted By: SMR

കോട്ടയം: ജില്ലയില്‍ രോഗം ബാധിച്ച 30000 താറാവുകളെ കൂടി കൊന്നു നശിപ്പിക്കാന്‍ കലക്ടര്‍ സി എ ലതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇന്നു രാവിലെ 10 മുതല്‍ താറാവുകളെ നശിപ്പിക്കുന്നതിനു സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ആരംഭിക്കും. അയ്മനം, വെച്ചൂര്‍, പായിപ്പാട്, തലയാഴം, നീണ്ടൂര്‍ പ്രദേശങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി. ഇതിനായി വെറ്ററിനറി ഡോക്ടര്‍, പോലിസ്, ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍,  അറ്റന്‍ഡര്‍, പഞ്ചായത്തംഗം എന്നിവരടങ്ങിയ വിവിധ സ്‌ക്വാഡുകള്‍ പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. പക്ഷിപ്പനി സ്ഥിരീകരിച്ച സ്‌പോട്ടിനു ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള താറാവുകളെയാണു നശിപ്പിക്കുക. താറാവുകളെ നശിപ്പിക്കുന്നതിന് ആവശ്യമായ മണ്ണെണ്ണ വിതരണം ചെയ്യുന്നതിനു ജില്ലാ സപ്ലൈ ഓഫിസര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. 5000 താറാവുകള്‍ക്ക് അഞ്ചു മുതല്‍ 10 വരെ ടണ്‍ വിറക്, 50 കിലോ പഞ്ചസാര, ഒരു ബാരല്‍ മണ്ണെണ്ണ, 500 കിഗ്രാം തൊണ്ടും ചിരട്ടയും, പ്രദേശം അണുവിമുക്തമാക്കുന്നതിനു 150 കിലോ ഗ്രാം ബ്ലീച്ചിങ് പൗഡറും കുമ്മായവും എന്നിങ്ങനെയാണ് കണക്കാക്കിയിട്ടുള്ളത്. സ്‌ക്വാഡിനുള്ള ഭക്ഷണം, താമസം എന്നിവ പഞ്ചായത്തുകള്‍ ക്രമീകരിക്കണം. നശീകരണത്തില്‍ പങ്കെടുക്കുന്നവരെ മെഡിക്കല്‍ ചെക്കപ്പിനു വിധേയമാക്കും. ഇതുവരെ 21000 താറാവുകളെയാണ് ജില്ലയില്‍ കൊന്ന് നശിപ്പിച്ചിട്ടുള്ളത്.യോഗത്തില്‍ ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. ജെ ഹരിഹരന്‍, ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ എം ദിലീപ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ജേക്കബ് വര്‍ഗീസ്, വൈക്കം തഹസില്‍ദാര്‍ എസ് മായ, കോട്ടയം തഹസില്‍ദാര്‍ അനില്‍ ഉമ്മന്‍, വെറ്റിറനറി ഡോക്ടര്‍മാര്‍, ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക