|    Jan 19 Thu, 2017 3:56 am
FLASH NEWS

ജില്ലയില്‍ 30 മാതൃകാ പോളിങ് സ്റ്റേഷനുകള്‍; ഒരു മണ്ഡലത്തില്‍ ആറു വീതം

Published : 19th April 2016 | Posted By: SMR

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലായി 30 മാതൃകാ പോളിങ് സ്റ്റേഷനുകള്‍ ഒരുക്കും. ഒരു നിയോജക മണ്ഡലത്തില്‍ ആറ് മാതൃകാ പോളിങ് സ്റ്റേഷനുകളാണ് ഒരുക്കുക.
മഞ്ചേശ്വരം മണ്ഡലത്തില്‍ പോളിങ് സ്റ്റേഷന്‍ നമ്പര്‍ 056 മിയാപദവ് വിദ്യാവര്‍ധക എയുപി സ്‌കൂള്‍, പോളിങ് സ്റ്റേഷന്‍ നമ്പര്‍ 116 ഇച്ചിലംപാടി എയ്ഡഡ് സീനിയര്‍ ബേസിക് സ്‌കൂള്‍, പോളിങ് സ്റ്റേഷന്‍ നമ്പര്‍ 119 കുമ്പള ജിഎച്ച്എസ്എസ്, പോളിങ് സ്റ്റേഷന്‍ നമ്പര്‍ 123 കുമ്പള ഹോളി ഫാമിലി എയ്ഡഡ് സീനിയര്‍ ബേസിക് സ്‌കൂള്‍, പോളിങ് സ്റ്റേഷന്‍ നമ്പര്‍ 134 ജിവിഎച്ച്എസ്എസ് മൊഗ്രാല്‍, പോളിങ് സ്റ്റേഷന്‍ നമ്പര്‍ 155 പെര്‍ള ശ്രീ സത്യനാരായണ എഎല്‍പിഎസ്. കാസര്‍കോട് മണ്ഡലത്തില്‍ പോളിങ് സ്റ്റേഷന്‍ നമ്പര്‍ 103 അടുക്കത്ത്ബയല്‍ മുനിസിപ്പല്‍ അപ്പര്‍ പ്രൈമറി സ്‌കൂള്‍, പോളിങ് സ്റ്റേഷന്‍ നമ്പര്‍ 109 കാസര്‍കോട് മുനിസിപ്പല്‍ യുപി സ്‌കൂള്‍, പോളിങ് സ്റ്റേഷന്‍ നമ്പര്‍ 111 കാസര്‍കോട് ഗവ. മുസ്‌ലിം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പോളിങ് സ്റ്റേഷന്‍ നമ്പര്‍ 130 ഗവ. മുസ്‌ലിം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പോളിങ് സ്റ്റേഷന്‍ നമ്പര്‍ 133 തളങ്കര ഗവ. മുസ്‌ലിം എല്‍പി സ്‌കൂള്‍, പോളിങ് സ്റ്റേഷന്‍ നമ്പര്‍ 134 തളങ്കര ഗവ. എല്‍പി സ്‌കൂള്‍. ഉദുമ മണ്ഡലത്തില്‍ പോളിങ് സ്റ്റേഷന്‍ നമ്പര്‍ 004, 005 ചെമനാട് ഗവ. എച്ച്എസ്എസ്, പോളിങ് സ്റ്റേഷന്‍ നമ്പര്‍ 019 കളനാട് ഗവ. എല്‍പി സ്‌കൂള്‍, പോളിങ് സ്റ്റേഷന്‍ നമ്പര്‍ 023, 024 കോളിയടുക്കം ഗവ. യുപി സ്‌കൂള്‍, പോളിങ് സ്റ്റേഷന്‍ നമ്പര്‍ 032 തെക്കില്‍ പറമ്പ ഗവ. യുപി സ്‌കൂള്‍. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ പോളിങ് സ്റ്റേഷന്‍ നമ്പര്‍ 28 രാംനഗര്‍ എച്ച്ആര്‍എംജിഎച്ച്എസ്, പോളിങ് സ്റ്റേഷന്‍ നമ്പര്‍ 35 കീക്കാംകോട്ട് ജിഎല്‍പിഎസ്, പോളിങ് സ്റ്റേഷന്‍ നമ്പര്‍ 107 സ്വാമി നിത്യാനന്ദ പോളിടെക്‌നിക്, പോളിങ് സ്റ്റേഷന്‍ നമ്പര്‍ 116 ഈസ്റ്റ് ജിഎച്ച്എസ്എസ്, പോളിങ് സ്റ്റേഷന്‍ നമ്പര്‍ 108 ബല്ല ഗവ. യുപി സ്‌കൂള്‍, പോളിങ് സ്റ്റേഷന്‍ നമ്പര്‍ 103 കടപ്പുറം എംസിബിഎംഎപി സ്‌കൂള്‍. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ പോളിങ് സ്റ്റേഷന്‍ നമ്പര്‍ 002 നീലേശ്വരം ഗവ. എല്‍പി സ്‌കൂള്‍, പോളിങ് സ്റ്റേഷന്‍ നമ്പര്‍ 23 യൂനിവേഴ്‌സിറ്റി കാംപസ്, 100 ചെറുവത്തൂര്‍ ഗവ. ഐടിസി, പോളിങ് സ്റ്റേഷന്‍ നമ്പര്‍ 109 ചന്തേര ഗവ. യുപി സ്‌കൂള്‍, പോളിങ് സ്റ്റേഷന്‍ നമ്പര്‍ 149 തൃക്കരിപ്പൂര്‍ വിപിപി മുഹമ്മദ് കുഞ്ഞി പട്ടേല്‍ സ്മാരക ഗവ. വിഎച്ച്എസ്എസ് എന്നിവയാണ് മാതൃകാ പോളിങ് സ്റ്റേഷനുകളാക്കാന്‍ തീരുമാനിച്ചത്.
മാതൃകാ പോളിങ് സ്റ്റേഷനുകളില്‍ വോട്ടര്‍മാരെ സ്വാഗതം ചെയ്യുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കും. ഒന്നിലധികം ബൂത്തുകള്‍ ഉണ്ടെങ്കില്‍ കവാടത്തില്‍ തന്നെ ബൂത്തുകളെക്കുറിച്ച് വ്യക്തമാക്കുന്ന ലൊക്കേഷന്‍ മാപ്പുകളുണ്ടാകും.
വോട്ടിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന മുദ്രാവാക്യങ്ങള്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ ബൂത്ത്തല ഉദ്യോഗസ്ഥനും 50 സമ്മതിദായകര്‍ക്കും കസേരകളും തണലിനുള്ള സൗകര്യവുമൊരുക്കും. ഇലക്ഷന്‍ കമ്മീഷന്റെ ലോഗോ പതിച്ച വൃത്തിയുള്ള വോട്ടിങ് കംപാര്‍ട്ടുമെന്റുകള്‍ മാതൃകാ പോളിങ് സ്റ്റേഷനുകളുടെ സവിശേഷതയാണ്.
ഒരേ പോളിങ് സ്റ്റേഷനുകളില്‍ രണ്ട് ബൂത്തുകള്‍ തമ്മില്‍ വേര്‍തിരിക്കുന്നതിന് ബാരിക്കേഡുകള്‍ ഉണ്ടായിരിക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ടോയ്‌ലറ്റുകളും ഉണ്ടായിരിക്കും. ഡിസ്‌പോസിബിള്‍ ഗ്ലാസ്സ് ഉള്‍പ്പെടെയുള്ള കുടിവെള്ള സൗകര്യമൊരുക്കും. ചെടിച്ചട്ടികള്‍, പ്രഥമ ശുശ്രൂഷ സൗകര്യം ഏര്‍പ്പെടുത്തും. ചൂടിനെ അതിജീവിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍, വീല്‍ചെയര്‍, റാംപ്, ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍, നിര്‍ദ്ദേശങ്ങള്‍ രേഖപ്പെടുത്താനുള്ള പ്രത്യേക സൗകര്യം, വയോജനങ്ങള്‍ക്കും അംഗപരിമിതര്‍ക്കും പ്രത്യേകം വാഹനം തുടങ്ങിയവ ലഭ്യമാക്കും.
മുതിര്‍ന്ന പൗരന്മാരെ സഹായിക്കാന്‍ എസ്പിസി, എന്‍സിസി, സ്‌കൗട്ട് ആന്റ് ഗൈഡുകളുടെ സൗകര്യം ലഭ്യമാക്കും. പുറത്തേക്കിറങ്ങുന്ന വഴിയില്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്താ ന്‍ സഹായിച്ചതിന് നന്ദി അറിയിച്ചു കൊണ്ടുള്ള ബോര്‍ഡുകളും സ്ഥാപിക്കും. പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 58 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക