|    Jan 23 Mon, 2017 7:59 am
FLASH NEWS

ജില്ലയില്‍ 285 നായ്ക്കളെ വന്ധ്യംകരിച്ചു

Published : 2nd October 2016 | Posted By: SMR

കാസര്‍കോട്: തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുന്നതിനായി ജില്ലയില്‍ നടപ്പിലാക്കുന്ന മിഷന്‍ എബിസിപദ്ധതിയുടെ ഭാഗമായി 285 നായകളുടെ വന്ധ്യംകരണം നടത്തി. പ്രതിദിനം 11 നായ്ക്കള്‍ എന്ന തോതില്‍ 27 ദിവസം കൊണ്ടാണ് 285 നായ്ക്കളെ വന്ധ്യകരണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്.
തായലങ്ങാടി എബിസി കേന്ദ്രത്തില്‍ ചേര്‍ന്ന ജില്ലാതല മോണിറ്ററിങ് കമ്മറ്റി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു. ശസ്ത്രക്രിയ ചെയ്ത നായ്ക്കളുടെ അവയവങ്ങള്‍ എണ്ണിതിട്ടപ്പെടുത്തുകയും കമ്മറ്റി മുമ്പാകെ തന്നെ അവയവങ്ങള്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. എബിസി പദ്ധതി നടപ്പിലാക്കുന്ന എന്‍ജിഒകള്‍ക്ക് നായ ഒന്നിന് 1360 രൂപ തോതില്‍ തുക അനുവദിക്കാനും തീരുമാനമായി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍, എസ്പിസിഎ സെക്രട്ടറി അഷ്‌റഫ് കൈന്താര്‍, ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ. കെ എം കരുണാകര ആള്‍വ, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. ബി വി ബാലചന്ദ്രറാവു, എഡിസിപി ജില്ലാ കോ-ഓഡിനേറ്റര്‍ ഡോ. എസ് രാജലക്ഷ്മി, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ഡോ. എം സി വിമല്‍ രാജ് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക