|    Oct 19 Thu, 2017 3:30 am
FLASH NEWS

ജില്ലയില്‍ 26719 കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി

Published : 4th October 2017 | Posted By: fsq

 

കോട്ടയം: ഒരു മാസം നീണ്ടു നില്‍ക്കുന്ന മീസില്‍സ്, റൂബെല്ല വാക്‌സിനേഷനു ജില്ലയില്‍ തുടക്കമായി. കാംപയിന്റെ ജില്ലാതല ഉദ്ഘാടനം മൗണ്ട് കാര്‍മല്‍ എച്ച്എസില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു. കാംപയിന് ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഏതു കാര്യങ്ങളിലും തുടക്കത്തിലെ വിവാദം പതിവാണെന്നും സമൂഹ മാധ്യമങ്ങളിലൂടെ വാക്‌സിനേഷനെതിരായി നടക്കുന്ന പ്രചാരണങ്ങളെ പരാമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അധ്യക്ഷത വഹിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചരണം പലപ്പോഴും വസ്തുതകള്‍ തിരിച്ചറിയാതെയുള്ളതാണെന്ന് വിഷയാവതരണം നടത്തിയ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ സണ്ണി പാമ്പാടി, ഫാദര്‍ ജോര്‍ജ് വെട്ടിക്കാട്ട്, ബ്രഹ്മചാരി സുധീര്‍ ചൈതന്യ, എ ആര്‍ അരവിന്ദാക്ഷന്‍, ജെബിന്‍ ലോലിത, രാജന്‍ ഡാനിയല്‍, സാലിമാത്യു, സിസ്റ്റര്‍ ശില്‍പ്പ സംസാരിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ആര്‍സിഎച്ച് ഓഫിസര്‍ ഡോ. പി എന്‍ വിദ്യാധരന്‍ സംസാരിച്ചു. ഒമ്പതു മാസം മുതല്‍ 15 വയസ്സു വരെയുളള കുട്ടികള്‍ക്കാണ് ഒറ്റത്തവണയായി മീസില്‍സ് റൂബെല്ല വാക്‌സിനേഷന്‍ നല്‍കുന്നത്. ഒന്നാം ദിവസം ജില്ലയില്‍ 69 സ്‌കൂളുകളിലായി 26719 കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി. ആദ്യത്തെ രണ്ടാഴ്ച സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് എംആര്‍ വാക്‌സിനേഷന്‍ കാംപയിന്‍ നടത്തുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക