|    May 29 Mon, 2017 2:04 am
FLASH NEWS

ജില്ലയില്‍ 26 പഞ്ചായത്തുകള്‍ ഒഡിഎഫ് ആയി

Published : 1st October 2016 | Posted By: Abbasali tf

കാസര്‍കോട്്: സമ്പൂര്‍ണ്ണ പൊതുസ്ഥല വിസര്‍ജ്ജന രഹിത ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 26 പഞ്ചായത്തുകളില്‍ ശൗചാലയങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായി. വോര്‍ക്കാടി, മഞ്ചേശ്വരം, മീഞ്ച, പൈവളിഗെ, പുത്തിഗെ, മംഗല്‍പാടി, എന്‍മകജെ, മൊഗ്രാല്‍പുത്തൂര്‍, ചെങ്കള, മധൂര്‍, മുളിയാര്‍, കുമ്പഡാജെ, പള്ളിക്കര, അജാനൂര്‍, മടിക്കൈ, ചെറുവത്തൂര്‍, പടന്ന, വലിയപറമ്പ, തൃക്കരിപ്പൂര്‍, പിലിക്കോട്, കയ്യൂര്‍-ചീമേനി, കള്ളാര്‍, ബളാല്‍, കിനാനൂര്‍-കരിന്തളം, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി എന്നീ പഞ്ചായത്തുകളാണ് സമ്പൂര്‍ണ്ണ പൊതുസ്ഥല വിസര്‍ജ്ജനരഹിത പഞ്ചായത്തുകളായത്. കുമ്പള, ചെമനാട്, ബദിയടുക്ക, കാറഡുക്ക, ഉദുമ, പുല്ലൂര്‍-പെരിയ, പനത്തടി, കോടോം-ബേളൂര്‍ എന്നീ പഞ്ചായത്തുകള്‍ ഇന്ന്  വൈകുന്നേരത്തോടെ ശൗചാലയങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് ഒഡിഎഫ് ആയി പ്രഖ്യാപിക്കും. കുറ്റിക്കോല്‍, ബദിയടുക്ക, ദേലമ്പാടി, ബെള്ളൂര്‍ എന്നീ പഞ്ചായത്തുകളില്‍ ശൗചാലയങ്ങളുടെ നിര്‍മാണം പകുതിയോളം മാത്രമെ പൂര്‍ത്തിയായിട്ടുള്ളൂ. ഈ പഞ്ചായത്തുകള്‍ കൂടി ശൗചാലയങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചാല്‍ ജില്ലയെ പരസ്യ വിസര്‍ജ്ജന വിമുക്തമായി പ്രഖ്യാപിക്കും. വരുന്ന ഗാന്ധിജയന്തി ദിനത്തില്‍ എല്ലാ പഞ്ചായത്തുകളിലും ശൗചാലയങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കി ജില്ലയെ  സമ്പൂര്‍ണ്ണ പൊതുസ്ഥല വിസര്‍ജ്ജന രഹിത ജില്ലയായി പ്രഖ്യാപിക്കുമെന്ന് ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു  പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day