|    Jan 18 Wed, 2017 3:56 pm
FLASH NEWS

ജില്ലയില്‍ 10 വനിതാനിയന്ത്രണ പോളിങ് സ്റ്റേഷനുകള്‍

Published : 5th May 2016 | Posted By: SMR

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 10 വനിതാനിയന്ത്രണ പോളിങ് സ്റ്റേഷനുകള്‍ ഒരുക്കും. ഒരു നിയമസഭാ മണ്ഡലത്തില്‍ രണ്ട് എന്ന നിലയില്‍ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായാണ് 10 വനിതാനിയന്ത്രണ പോളിങ് സ്റ്റേഷനുകള്‍ ഒരുക്കുക.
മഞ്ചേശ്വരം മണ്ഡലത്തില്‍ ജിഎച്ച്എസ്എസ് കുമ്പള, ജിഎസ്ബിഎസ് കുമ്പള (വെസ്റ്റ് സൈഡ് ബില്‍ഡിങ്). കാസര്‍കോട് മണ്ഡലത്തില്‍ മുനിസിപ്പല്‍ യുപി സ്‌കൂള്‍ അടുക്കത്ത്ബയല്‍ (വെസ്റ്റ് സൈഡ് ബില്‍ഡിങ്). മഡോണ എയുപി സ്‌കൂള്‍ കാസര്‍കോട് (ന്യൂ ബ്ലോക്ക് ഈസ്റ്റേണ്‍ സൈഡ്). ഉദുമ മണ്ഡലത്തില്‍ അംബിക എഎല്‍പിഎസ് ഉദുമ വെസ്റ്റ്, ജിയുപിഎസ് പുല്ലൂര്‍. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ സ്വാമി നിത്യാനന്ദ പോളിടെക്‌നിക് കാഞ്ഞങ്ങാട് (ന്യൂ ബില്‍ഡിങ് ഈസ്റ്റ് പോര്‍ഷന്‍), ജിയുപിഎസ് ബല്ല (വെസ്റ്റ് ബില്‍ഡിങ്). തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ജിയുപിഎസ് ചന്തേര (സൗത്ത് ബില്‍ഡിങ്), വിപിപി മുഹമ്മദ് കുഞ്ഞി പട്ടേല്‍ സ്മാരക ജിവിഎച്ച്എസ്എസ് തൃക്കരിപ്പൂര്‍ (ഈസ്റ്റ് ബ്ലോക്ക് സൗത്ത് പോര്‍ഷന്‍) എന്നിവയാണ് വനിതാനിയന്ത്രണ പോളിങ് സ്റ്റേഷനുകള്‍.
വനിതാനിയന്ത്രണ പോളിങ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം 10ന് ഉച്ചയ്ക്ക് 1.30ന് കാസര്‍കോട് ഗവ. കോളജില്‍ നടക്കും. വനിതാനിയന്ത്രണ പോളിങ് സ്റ്റേഷനുകളില്‍ നിയമിക്കുന്ന സ്ഥാനാര്‍ഥികളുടെ ഏജന്റുമാരും വനിതകളാകുന്നത് ഉചിതമായിരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ഇ ദേവദാസന്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 33 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക